കേരളത്തിലെ കാലാവസ്ഥ വ്യതിയാനം ഗൗരവകരമായ പഠനത്തിന് വിധേയമാക്കണം. സുപ്രസിദ്ധ സിനിമാതാരം കൃഷ്ണപ്രസാദ്.

  • Home-FINAL
  • Business & Strategy
  • കേരളത്തിലെ കാലാവസ്ഥ വ്യതിയാനം ഗൗരവകരമായ പഠനത്തിന് വിധേയമാക്കണം. സുപ്രസിദ്ധ സിനിമാതാരം കൃഷ്ണപ്രസാദ്.

കേരളത്തിലെ കാലാവസ്ഥ വ്യതിയാനം ഗൗരവകരമായ പഠനത്തിന് വിധേയമാക്കണം. സുപ്രസിദ്ധ സിനിമാതാരം കൃഷ്ണപ്രസാദ്.


ഇത്രയും ശക്തമായ ചൂട് കേരളത്തിലെ കാർഷിക മേഖലയെയും, സമ്പത്ത് വ്യവസ്ഥയെയും പൂർണമായും തകർത്തു കളയുമെന്നും, ദൂരവ്യാപകമായ പ്രത്യാഘാതം വരാനിരിക്കുന്നതേയുള്ളൂ എന്നും ബഹ്റൈൻ എ.കെ.സി.സി. യുടെ “ഉരുകുന്ന കേരളവും വേവുന്ന മനുഷ്യരും” എന്ന ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത സിനിമ നടനും സംസ്ഥാന സർക്കാരിന്റെ കർഷകശ്രീ അവാർഡ് ജേതാവുമായ കൃഷ്ണപ്രസാദ് പറഞ്ഞു.ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ എ കെ സി സി യെ കൃഷ്ണപ്രസാദ് മുക്തകണ്ഠം പ്രശംസിച്ചു. കേരളത്തിലെ മുഖ്യധാരയിലുള്ള ആരും ഇത്തരം വിഷയങ്ങൾ ഗൗനിക്കാത്ത ഒരു കാലത്ത് ഗൾഫിൽ നിന്നും ഒരു സംഘടന ഈ വിഷയം ചർച്ചയ്ക്ക് എടുത്തത് ഏറെ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

അസാധാരണമായ കൊടും ചൂടും വരൾച്ചയും വളരെ വലിയ കാലാവസ്ഥ വ്യതിയാനങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകും അത് തിരിച്ചറിഞ്ഞ് വേണ്ട രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കേരളത്തിന് ആയാൽ ഒരു പരിധിവരെ നമുക്ക് നമ്മുടെ കേരളത്തെ രക്ഷിക്കാൻ കഴിയുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ എ കെ സി സി പ്രസിഡണ്ട് ചാൾസ് ആലുക്ക അഭിപ്രായപ്പെട്ടു.ഈ വർഷം പകുതിയോടെ കഴിഞ്ഞ 140 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ചൂടാണ് വരാൻ പോകുന്നത് എന്ന് ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർ പോൾ റൗണ്ടി നമുക്ക് മുന്നറിയിപ്പ് തന്ന കാര്യം സദസ്സിനെ ഓർമ്മപ്പെടുത്തി കാമ്പുള്ള ചർച്ചകൾ ജീവൻ ചാക്കോ ആരംഭിച്ചു.

2027ൽ, 1.76 ഡിഗ്രി സെൽഷ്യസ് വർദ്ധനയും ഉഷ്ണ തരംഗങ്ങളുടെ തീവ്രത അതിശക്തമാകുമെന്നും കാലാവസ്ഥ ശാസ്ത്രജ്ഞൻ ജെയിംസ് സാംസൺ പറയുന്നുണ്ട്. ചുരുക്കത്തിൽ മനുഷ്യരാശിയെ കാത്തിരിക്കുന്നത് കൊടും ചൂടാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് എ.കെ.സി.സി.ഹരിത ക്ലബ്ബ് കൺവീനർ റിജു മൂഞ്ഞേലി പറഞ്ഞു.നമ്മുടെ കൊച്ചു കേരളം അക്ഷരാർത്ഥത്തിൽ ഉഷ്ണഗേഹം ആയി മാറാനുള്ള സാധ്യതയാണ് ഇതിൽനിന്നും മനസ്സിലാകുന്നതെന്ന് ആശംസാ പ്രസംഗത്തിൽ പോളി വിതയത്തിൽ പറഞ്ഞു.ഈ വിധത്തിൽ നമ്മുടെ നാട് മുന്നോട്ട് പോവുകയാണെങ്കിൽ കൊടും ചൂടുമാത്രമല്ല അതിനേക്കാൾ വലിയ പ്രത്യാഘാതങ്ങൾ വന്നേക്കാം എന്നും ചില പ്രദേശങ്ങളിൽ പെരുമഴയും പ്രളയവും ചുഴലിക്കാറ്റുകളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ആശംസ പ്രസംഗത്തിൽ വനിതാ വേദി പ്രസിഡണ്ട് ലിവിൻജിബി പറഞ്ഞു.വരുംനാളുകളിലെ, ഭയാനക ചൂടിന്റെ ആകുലതകളെക്കുറിച്ച് സ്വന്തമായി എഴുതിയ കവിത ജോജി കുര്യനും, ജെയിംസ് ജോസഫും ആലപിച്ചു.വി എം ജോസഫ് കാലാവസ്ഥ വ്യതിയാനവും പരിഹാരങ്ങളും- പ്രശ്നങ്ങളും. എന്ന ഡോക്യുമെന്റ് ഹരിത ക്ലബ് കൺവീനർ റിജു മൂഞ്ഞേലിക്ക് കൈമാറി.ചരിത്രത്തിലെ ഏറ്റവും ചൂടുള്ള ദിനങ്ങളിലൂടെയാണ് നമ്മുടെ കേരളം കടന്നു പോകുന്നത്. ഇനിയും ചൂട് കൂടിയാൽ ബദൽ മാർഗങ്ങൾ കണ്ടെത്താൻ സമഗ്രമായ പഠനം ആവശ്യമാണെന്ന് മെയ്മോൾ ചാൾസ് അഭിപ്രായപ്പെട്ടു.തുടർന്ന് സംസാരിച്ച, ഐസക്, ജെൻസൻ, രതീഷ് സെബാസ്റ്റ്യൻ, മോൻസി മാത്യു, സുനിൽ തോമസ്,ബൈജു, ജെസ്സി ജെൻസൺ, ജോളി ജോജി, സിന്ധു ബൈജു, സെലിൻ ജെയിംസ്, റിൻസി ഐസക് എന്നിവർ ഉരുകുന്ന കേരളത്തിന്റെ വേദന പങ്കുവെച്ചു.ജീവൻ ചാക്കോ സ്വാഗതവും, ജെസ്സി ജെൻസൻ നന്ദിയും പറഞ്ഞു.

Leave A Comment