കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ല കമ്മിറ്റി വിജയാഹ്ലാദം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ല കമ്മിറ്റി വിജയാഹ്ലാദം സംഘടിപ്പിച്ചു

കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ല കമ്മിറ്റി വിജയാഹ്ലാദം സംഘടിപ്പിച്ചു


കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മികച്ച വിജയത്തിൽ കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റി വിജയാഹ്ലാദം സംഘടിപ്പിച്ചു.മനാമ കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ കെഎംസിസി സംസ്ഥാന , ജില്ലാ , ഏരിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു .ജില്ലാ വൈസ് പ്രസിഡന്റ് അനസ് നാട്ടുകലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഎംസിസി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര ഉദ്ഘാടനം ചെയ്തു.സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ് കാട്ടിൽ പീടിക , സംസ്ഥാന നേതാക്കളായ കെ പി മുസ്തഫ ,ഷാഫി പാറക്കട്ട ,ഫൈസൽ കണ്ടിത്തായ , മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ , പാലക്കാട് ജില്ല മുൻ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു .സംസ്ഥാന നേതാക്കളായ സലീം തളങ്കര , ഫൈസൽ വില്യാപ്പിള്ളി , അഷ്‌റഫ് കക്കണ്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു . ജില്ലാ വൈസ് പ്രസിഡന്റുമാരായ യൂസഫ് മുണ്ടൂർ , അൻവർ കുമ്പിടി , നൗഫൽ കെ പി പടിഞ്ഞാറങ്ങാടി , നൗഷാദ് പുതുനഗരം സെക്രട്ടറിമാരായ അൻസാർ ചങ്ങലീരി , അബ്ദുൽ കരീം പെരിങ്ങോട്ടുകുറിശ്ശി , ഫൈസൽ വടക്കഞ്ചേരി , കബീർ നെയ്യൂർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി .കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും കലാപരിപാടികൾ അവതരിപ്പിച്ചും പ്രവർത്തകർ സദസ്സിനെ കൂടുതൽ വർണ്ണാഭമാക്കി .യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി നിസാമുദ്ധീൻ മാരായമംഗലം സ്വാഗതവും ട്രഷറർ ഹാരിസ് വി വി തൃത്താല നന്ദിയും പറഞ്ഞു .

Leave A Comment