സ്റ്റുഡൻസ് ഗൈഡൻസ് ഫോറം(SGF) മാതൃദിനം വിപുലമായ രീതിയിൽ ആചരിച്ചു

  • Home-FINAL
  • Business & Strategy
  • സ്റ്റുഡൻസ് ഗൈഡൻസ് ഫോറം(SGF) മാതൃദിനം വിപുലമായ രീതിയിൽ ആചരിച്ചു

സ്റ്റുഡൻസ് ഗൈഡൻസ് ഫോറം(SGF) മാതൃദിനം വിപുലമായ രീതിയിൽ ആചരിച്ചു


ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡൻറ് സ്മിത ജൻസൺ മുഖ്യാതിഥിയായിരുന്നു.വിശിഷ്ട വ്യക്തികളായി കെ സി എ വനിതാ വിഭാഗം പ്രസിഡൻറ് ഷൈനി നിത്യൻ,വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം പ്രസിഡൻറ് ഷീബ ഹബീബ്,അധ്യാപകരായ ജിൻസി ജിബു, അഫിയ എന്നിവർ പങ്കെടുത്ത കുട്ടികളോട്, മാതൃദിനത്തെ കുറിച്ച് അതിൻറെ മാഹാത്മ്യം പങ്കുവെച്ചു.റജീന ഇസ്മായിൽ സ്വാഗതം ചെയ്യുകയും പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു.പങ്കെടുത്ത കുട്ടികൾ അമ്മമാരെ റോസാ പുഷ്പം നൽകി ആദരിച്ചു.

കുട്ടികളെ പ്രതിനിധീകരിച്ച് ഫാത്തിമ അനസ് മാതൃത്വത്തിന്റെ വിലയെക്കുറിച്ച് സംസാരിച്ചു.സ്റ്റുഡൻസ് ഫോറം കോഡിനേറ്റർമാരായ പി വിജയകുമാർ സാർ, സൈദ് ഹനീഫ്, റിച്ചാർഡ് കൊന്നക്കൽ, സക്കറിയ ചുള്ളിക്കൽ, ജിബു വർഗീസ് ക്രമീകരണങ്ങൾ നടത്തി. അവസരത്തിൽ ക്ലാസ് നിഷേധിക്കപ്പെട്ട രണ്ടു കുട്ടികളുടെ ഒരു മാസത്തെ ഫീസ് നൽകുവാൻ സാധിച്ചു.സ്റ്റുഡൻസ് ഗൈഡൻസ് ഫോറം സജീവ സാന്നിധ്യമായ കേരള കാത്തലിക് അസോസിയേഷൻ പ്രസിഡൻറ് ജെയിംസ് ജോൺ SGFന്റെ ക്രിയാത്മക പരിപാടിക്ക് പരിപൂർണ്ണ പിന്തുണ നൽകുകയും ചെയ്തു.എബ്രഹാം ജോൺ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

Leave A Comment