കേരളം കാത്തിരുന്ന ചോദ്യത്തിന്‌ ഒ‌ടുവിൽ ഉത്തരം; വി.ഡി. സതീശൻ മുഖ്യമന്ത്രി

  • Home-FINAL
  • Business & Strategy
  • കേരളം കാത്തിരുന്ന ചോദ്യത്തിന്‌ ഒ‌ടുവിൽ ഉത്തരം; വി.ഡി. സതീശൻ മുഖ്യമന്ത്രി

കേരളം കാത്തിരുന്ന ചോദ്യത്തിന്‌ ഒ‌ടുവിൽ ഉത്തരം; വി.ഡി. സതീശൻ മുഖ്യമന്ത്രി


കൊച്ചി: രാഷ്‌‌ട്രീയകേരളം കാത്തിരുന്ന ചോദ്യത്തിന്‌ പത്താംദിവസം ഉത്തരമെത്തി, കേരളം ഇനി അ‌ടുത്ത അഞ്ചുവർഷം വി.ഡി. സതീശൻ ഭരിക്കും. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ക്കുമൊടുവില്‍ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. ഇതോടെ വോട്ടെണ്ണല്‍ ദിനം മുതല്‍ ആരാണ് മുഖ്യമന്ത്രി എന്ന് കേരളം ഉറ്റുനോക്കിയ ചോദ്യത്തിനാണ് ഇപ്പോള്‍ തിരശ്ശീല വീണിരിക്കുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ അനുനയത്തിന് വഴങ്ങുകയായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുകയായിരുന്നു. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണയും വിഡി സതീശന് അനുകൂലമായി.

കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നിരയില്‍ സതീശന്‍ നടത്തിയ സമാനതകളില്ലാത്ത പോരാട്ടവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ വലിയ സ്വീകാര്യതയുമാണ് അദ്ദേഹത്തിന് തുണയായത്. കഴിഞ്ഞ അഞ്ച് വര്‍ഷം സഭയ്ക്കകത്തും പുറത്തും സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും നയപരമായ വീഴ്ചകളും വസ്തുതകള്‍ നിരത്തി നേരിട്ട സതീശന്റെ ശൈലി ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കി.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നുവന്ന സതീശന്‍, താന്‍ കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്.1964 മെയ് 31-ന് നെട്ടൂരില്‍ വടശ്ശേരി ദാമോദരന്റെയും വി. വിലാസിനിയമ്മയുടെയും മകനായി ജനിച്ചു. നെട്ടൂര്‍ എസ്വിയുപി സ്‌കൂള്‍, പനങ്ങാട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലും തിരുവനന്തപുരം ലോ കോളജിലുമായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എം.ജി. സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍, എന്‍എസ്‌യു ദേശീയ സെക്രട്ടറി, എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.ചരിത്രത്തിലാദ്യമായി കോൺഗ്രസ്‌ അണികൾ തങ്ങളുടെ മുഖ്യമന്ത്രി ഇതാണെന്ന്‌ പറഞ്ഞ്‌ തെരുവിലിറങ്ങിയ ദിവസങ്ങളാണ്‌ കടന്നുപോയത്‌. പിണറായി വിജയൻ്റെ പത്തുവർഷത്തെ ഭരണകാലത്ത്‌ വിമർശനങ്ങൾക്ക്‌ മൂർച്ച കൂട്ടിയ വി.ഡിയല്ലാതെ മറ്റാര്‌ എന്ന ചോദ്യവുമായിട്ടായിരുന്നു കോൺഗ്രസ്‌ പ്രവർത്തകർ രംഗത്തിറങ്ങിയത്‌. 1964 ജൂൺ 14-ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ ജനിച്ച വി.ഡി. സതീശൻ ബിരുദാനന്തര ബിരുദവും നിയമബിരുദവും (LLM) നേടിയിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് (NSU/KSU) പൊതുരംഗത്തെത്തിയത്. എറണാകുളം ജില്ലയിലെ പറവൂർ നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. 2001 മുതൽ തുടർച്ചയായി ഈ മണ്ഡലത്തിൽ നിന്നും അദ്ദേഹം വിജയിച്ചു വരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രമേശ് ചെന്നിത്തലയ്ക്ക് പകരമായാണ് അദ്ദേഹം പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്. നിയമസഭയ്ക്കകത്തും പുറത്തും വസ്തുതകൾ നിരത്തിയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളും സർക്കാരിനെതിരെയുള്ള കടന്നാക്രമണങ്ങളും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിയിരുന്നു.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 102 സീറ്റുകൾ നേടി വൻ വിജയം കൈവരിച്ചതോടെ, വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മുൻനിര പോരാളിയായി മാറുകയായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് അനുകൂലഘടകമായി മാറി. നേതാക്കൾക്കപ്പുറം അണികളാണ്‌ സതീശൻ്റെ ഏറ്റവും വലിയ ശക്തി. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി അവർ തെരുവിലിറങ്ങിയതിനും കാരണം മറ്റൊന്നല്ല.

Leave A Comment