കേരള സംസ്ഥാനത്തിൻ്റെ പതിമൂന്നാമത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ ന് ഐ വൈ സി സി ബഹറിൻ്റെ അഭിനന്ദനങ്ങൾ.

  • Home-FINAL
  • Business & Strategy
  • കേരള സംസ്ഥാനത്തിൻ്റെ പതിമൂന്നാമത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ ന് ഐ വൈ സി സി ബഹറിൻ്റെ അഭിനന്ദനങ്ങൾ.

കേരള സംസ്ഥാനത്തിൻ്റെ പതിമൂന്നാമത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ ന് ഐ വൈ സി സി ബഹറിൻ്റെ അഭിനന്ദനങ്ങൾ.


പ്രവാസി സമൂഹത്തിന്റെ ഏറെകാലമായുള്ള വിവിധ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും പുതിയ സർക്കാർ പ്രാധാന്യം നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ഐ വൈ സി സി ബഹ്‌റൈൻ, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, യുവജന ശാക്തീകരണം തുടങ്ങിയ മേഖലകളിൽ ജനകീയവും ദൂരദർശിത്വമുള്ളതുമായ ഭരണനടപടികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാകട്ടെയെന്നും ആശംസിച്ചു.കേരളത്തെ സമഗ്ര വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതോടൊപ്പം, സാമൂഹ്യ നീതിയും മത സൗഹാർദ്ദവും ജനപങ്കാളിത്തവും ഉറപ്പാക്കുന്ന മാതൃകാഭരണത്തിന് നേതൃത്വം നൽകാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന അദ്ദേഹത്തിന് എല്ലാ വിജയങ്ങളും നേരുന്നതായി ഐ വൈ സി സി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Leave A Comment