രണ്ട് മന്ത്രിമാർ വേണം, വഴങ്ങാതെ കോൺഗ്രസ്: അർഹമായ പരിഗണന ലഭിക്കാത്തതിൽ കേരള കോൺഗ്രസിന്അതൃപ്തി

  • Home-FINAL
  • Kerala
  • രണ്ട് മന്ത്രിമാർ വേണം, വഴങ്ങാതെ കോൺഗ്രസ്: അർഹമായ പരിഗണന ലഭിക്കാത്തതിൽ കേരള കോൺഗ്രസിന്അതൃപ്തി

രണ്ട് മന്ത്രിമാർ വേണം, വഴങ്ങാതെ കോൺഗ്രസ്: അർഹമായ പരിഗണന ലഭിക്കാത്തതിൽ കേരള കോൺഗ്രസിന്അതൃപ്തി


തിരുവനന്തപുരം: യു.ഡി.എഫിൽ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച ചർച്ചകളിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും വിജയിച്ച മികച്ച സ്‌ട്രൈക്ക് റേറ്റ് മുൻനിർത്തി തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ഉറച്ച നിലപാടിലാണ് പാർട്ടി നേതൃത്വം. എന്നാൽ ഒരു മന്ത്രിപദവിയും ചീഫ് വിപ്പ് സ്ഥാനവും നൽകാമെന്ന്‌ കോൺഗ്രസ്‌ പറയുന്നു.

കോൺഗ്രസ് മുന്നോട്ടുവെച്ച നിർദേശം അംഗീകരിക്കാൻ കേരള കോൺഗ്രസ് തയ്യാറായിട്ടില്ല. നേരത്തേ മുന്നണിയിൽ സീറ്റുകൾ വിട്ടുനൽകുന്നതിലും മറ്റും കേരള കോൺഗ്രസ് കാണിച്ച വിശാല മനസ്‌കത കൂടി പരിഗണിക്കണമെന്നും നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. റവന്യൂ, ജലസേചനം എന്നീ വകുപ്പുകൾ വേണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നതെങ്കിലും അവ ലഭിക്കാനുള്ള സാധ്യത കുറവാണ്.

Leave A Comment