ബഹ്റൈൻ ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷ പരിപാടി സഗയ ഫീനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഹാളിൽ ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ കാഴ്ച വെച്ച മിന്നുന്ന പ്രകടനത്തിൻ്റെ തനിയാവർത്തനമാണ് കൊല്ലം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്വന്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യങ്ങൾ നേർന്ന് കൊണ്ട് ആരംഭിച്ച വിജയാഘോഷ പരിപാടിയിൽ പതിനൊന്നിൽ എട്ടു മണ്ഡലങ്ങളിലും തിളക്കമാർന്ന വിജയം നൽകിയ കൊല്ലം ജനതയ്ക്കും അതിന് നേതൃത്വം നൽകിയ ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിനും അഭിവാദ്യങ്ങളർപ്പിച്ചു.നിയുക്ത എംഎൽഎമാർക്ക് ആശംസകൾ നേർന്നു.കൊല്ലം ജില്ലയുടെ പുരോഗതിക്കും വികസനത്തിനുമുള്ള നടപടികൾ വേഗത്തിലാകുമെന്ന് യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു.ഒഐസിസി കൊല്ലം ജില്ലാ പ്രസിഡണ്ട് വില്യം ജോൺ അദ്ധ്യക്ഷത വഹിച്ച വിജയാഘോഷ പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി നാസർ തൊടിയൂർ സ്വാഗതം ആശംസിച്ചു.ദേശീയ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മനു മാത്യു, കൊല്ലം ജില്ലയുടെ ചുമതല വഹിക്കുന്ന ജീസൺ ജോർജ്,ഒഐസിസി ലേഡീസ് വിംഗ് പ്രസിഡണ്ട് മിനി മാത്യു, ദേശീയ കമ്മിറ്റി ഭാരവാഹികളായ സിൻസൺ പുലിക്കോട്ടിൽ, റിജിത്ത് മൊട്ടപ്പാറ, സന്തോഷ് നായർ, സൽമാൻ ഫാരിസ്, ബൈജു ചെന്നിത്തല ജില്ലാ ഭാരവാഹികളായ അനുരാജ് ചാത്തന്നൂർ, റോയി മാത്യു,ബിജു വൈദ്യൻ, ഉല്ലാസ് കുരീപ്പുഴ, അഹദ് പത്തനാപുരം, ജിൻസ് ജോസഫ്, ഷഹാൻ ഷാജഹാൻ,മേരി,ദീപ്തി റിജോയി,ബിജു സദൻ, ഷംന ബിജു തുടങ്ങിയവർ പ്രസംഗിച്ചു
