മനാമ: കെഎംസിസി ബഹറൈൻ ഹെൽത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജീവശസ്പർശം രക്തദാന ക്യാമ്പ് രക്തദാതാക്കളുടെ പങ്കാളിത്ത കൊണ്ട് ശ്രദ്ധേയമായി. “അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം” എന്ന ശീർഷകത്തിൽ ബഹറൈൻ കെഎംസിസി സൽമാനിയ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച 46ാംമത് ക്യാമ്പിൽ സ്വദേശികളും വിദേശികളും ഉൾപെടെ നൂറിലധികം പേർ പങ്കാളികളായി.
സംസ്ഥാന ഭാരവാഹികളായ എ പി ഫൈസൽ അഷ്റഫ് കാട്ടിൽപ്പീടിക, കെ പി മുസ്തഫ, സലീം തളങ്കര, ഷാഫി പാറക്കട്ടെ, അഷ്റഫ് കക്കണ്ടി, ഷഹീർ കാട്ടാമ്പള്ളി, ഫൈസൽ കണ്ടീതാഴ, കെഎംസിസി ഹെൽത്ത് വിങ് ജനറൽ കൺവീനർ ഉമ്മർ കൂട്ടിലങ്ങാടി, സംസ്ഥാന കെ എംസിസി വനിതാ വിങ് സെക്രട്ടറി റിസ് വിശിഹാബ് എന്നിവർ രക്തദാന ക്യാമ്പിൽ സന്നിഹിതരായിരുന്നു.
സൽമാനിയ മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് അധികൃതരുടെ പ്രത്യേക ആവശ്യപ്രകാരമാണ് കെഎംസിസി ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഹെൽത്ത് വിങ് ഭാരവാഹികളായ സത്താർ ഉപ്പള, ഷഹീൻ, അനസ് നാട്ടുകൽ, അൻസാർ ചങ്ങലീരി, സിദ്ദീഖ്,ആഷിഖ് പൊന്നു,ഷമീർ, ഹമീദ്,അച്ചു പൊവ്വൽ മുജീബ് എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. കെഎംസിസി ബഹ്റൈൻ വളണ്ടിയർ വിങ്ങ് ക്യാപ്റ്റൻ സിദ്ദീഖ് അദ്ലിയയുടെ നിയന്ത്രണത്തിൽ ok കാസിം, റിയാസ് ഓമാനൂർ, റഫീഖ് നാദാപുരം, ഷിഹാബ് കെ ആർ, ഹാഷിർ കഴുങ്ങിൽ,മൂസ ഒളവട്ടൂർ,ശഹീർ ,ഇബ്രാഹിം ഖലീൽ, മൗസൽ മൂപ്പൻ, മുഹമ്മദ് കുഞ്ഞി, നവാസ് , അനസ്, ഫായിസ്, അൻവർ, എന്നിവർ വളണ്ടിയർ സേവനങ്ങൾക്ക് നേതൃത്വം നൽകി.

