ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അല്‍ ഖലീഫയും , കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അൽ സബാഹും തമ്മിൽ കൂടിക്കാഴ്ച നടത്തി.കുവൈറ്റ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് യോഗത്തിൽ പങ്കെടുത്തു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും,കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും ആശംസകളും, ആഭ്യന്തര മന്ത്രി കിരീടാവകാശിയെ അറിയിച്ചു.കുവൈത്തുമായുള്ള ദീർഘകാല ബന്ധത്തിൽ ബഹ്റൈന്റെ അഭിമാനം വ്യക്തമാക്കിയ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല , കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ കുവൈറ്റ് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈന്റെ പിന്തുണയും അറിയിച്ചു.സന്ദർശന വേളയിൽ, ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല, കുവൈറ്റ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹുമായും കൂടിക്കാഴ്ച നടത്തി. സുരക്ഷ നിലനിർത്തുന്നതിനും സ്ഥിരത ശക്തിപ്പെടുത്തുന്നതിനും ബഹ്റൈൻ സ്വീകരിച്ച സുരക്ഷാ നടപടികൾക്ക് കുവൈറ്റിന്റെ പിന്തുണയും ഷെയ്ഖ് ഫഹദ് അറിയിച്ചു.

