ബഹ്‌റൈൻ നവകേരള ഹൂറ – മുഹറക്ക് മേഖല സമ്മേളനം

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ നവകേരള ഹൂറ – മുഹറക്ക് മേഖല സമ്മേളനം

ബഹ്‌റൈൻ നവകേരള ഹൂറ – മുഹറക്ക് മേഖല സമ്മേളനം


ബഹ്‌റൈൻ നവകേരള ഹൂറ – മുഹറക്ക് മേഖല സമ്മേളനം കോ – ഓർഡിനേഷൻ സെക്രട്ടറിയും, ലോക കേരളസഭ അംഗവുമായ ജേക്കബ്ബ് മാത്യു ഉത്ഘാടനം ചെയ്തു.റെനീസ് ചിറയികീഴ് രക്തസാക്ഷി പ്രമേയവും, ഷഫീഖ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി ഷാജഹാൻ കരുവന്നൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.മേഖല പ്രസിഡന്റ് രഞ്ജിത്ത് ആവള അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി എ. കെ. സുഹൈൽ, പ്രസിഡന്റ് എൻ. കെ. ജയൻ ( ലോക കേരള സഭാഗം ), കോ – ഓർഡിനേഷൻ അസി. സെക്രട്ടറി എൻ. ബി. സുനിൽദാസ്, മുൻ കോ – ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, മനാമ മേഖല പ്രസിഡന്റ് മനോജ്‌ കൃഷ്ണ, ഹമദ് ടൌൺ മേഖല പ്രസിഡന്റ് രാജ് കൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഷാജഹാൻ കരുവന്നൂർ ( പ്രസിഡന്റ് ), രഞ്ജിത്ത് ആവള ( സെക്രട്ടറി ), ബൈജു ( ട്രഷറർ ),സുമേഷ് കൊക്കാടൻ (വൈസ് പ്രസിഡന്റ്) ജോയിന്റ് സെക്രട്ടറിമാരായി റെനീസ് ചിറയിൻകീഴ് , മുഹമ്മദ്‌ ഷഫീഖ് എന്നിവരെയും തെരഞ്ഞെടുത്തു.

Leave A Comment