ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷകളും മാനിച്ച് ജനക്ഷേമം, വികസനം, സാമൂഹ്യനീതി എന്നിവ മുൻനിർത്തിയുള്ള ജനകീയ ഭരണമായി ഈ സർക്കാർ മാറട്ടെയെന്ന് ഐ വൈ സി സി ബഹ്റൈൻ ആശംസിച്ചു.കേരളത്തെ പുരോഗതിയുടെയും സമാധാനത്തിന്റെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഈ സർക്കാരിന് സാധിക്കട്ടെയെന്നും,കൂടാതെ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും യഥാർത്ഥ പരിഗണന നൽകുന്ന കരുതലുള്ള ഭരണമായിരിക്കുമെന്ന പ്രതീക്ഷയും ഐ വൈ സി സി ബഹ്റൈൻ പങ്കുവെച്ചു.

