കാരുണ്യത്തിന്റെ കരുതലുമായി വീണ്ടും WMF ബഹ്‌റൈൻ നാഷണൽ കൗൺസിൽ; മലയാളിയുവാവിന് പ്രവാസലോകത്തുനിന്നും മടക്കയാത്ര

  • Home-FINAL
  • Business & Strategy
  • കാരുണ്യത്തിന്റെ കരുതലുമായി വീണ്ടും WMF ബഹ്‌റൈൻ നാഷണൽ കൗൺസിൽ; മലയാളിയുവാവിന് പ്രവാസലോകത്തുനിന്നും മടക്കയാത്ര

കാരുണ്യത്തിന്റെ കരുതലുമായി വീണ്ടും WMF ബഹ്‌റൈൻ നാഷണൽ കൗൺസിൽ; മലയാളിയുവാവിന് പ്രവാസലോകത്തുനിന്നും മടക്കയാത്ര


പ്രതിസന്ധിയിൽ അകപ്പെട്ട മലയാളിയുവാവിന് സഹായഹസ്തവുമായി വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ.(WMF.)തിരുവനന്തപുരം സ്വദേശിയായ ഫായീസ് സൈഫുദ്ദീൻ ആണ് സംഘടനയുടെ പിന്തുണയോടെ നാട്ടിലേക്ക് മടങ്ങിയത്.ജോലി തേടി ബഹ്റൈനിലെത്തിയ മലയാളി യുവാവിന് പാസ്‌പോർട്ട് നഷ്ടപ്പെടുകയും നിയമപരമായ തടസ്സങ്ങൾ മൂലം നാട്ടിലേക്ക് മടങ്ങാൻ കഴിയാതാവുകയും ചെയ്തിരുന്നു. ഇതിനിടെ പ്രമേഹരോഗം രൂക്ഷമായതോടെ മരുന്നുകൾ പോലും ലഭിക്കാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹം.വിവരം അറിഞ്ഞ സംഘടനയുടെ ഭാരവാഹികൾ യുവാവിന് അടിയന്തര ചികിത്സയും മരുന്നുകളും ഒരുക്കി. തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള പ്രധാന തടസ്സമായിരുന്ന വിസ പിഴ തുകയും സംഘടന ഏറ്റെടുത്തു.നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വിമാന ടിക്കറ്റും നൽകി യുവാവിനെ ഇക്കഴിഞ്ഞ 18 ന് നാട്ടിലേക്ക് യാത്രയാക്കിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.
പ്രതിസന്ധിയിലായ പ്രവാസികൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി.

Leave A Comment