ബഹ്റൈനിൽ റീജിയണൽ വേൾഡ് ക്ലാസ് ഷിപ്പ് ആൻഡ് ഓഫ്ഷോർ റീസൈക്ലിംഗ് സംരംഭം ആരംഭിക്കുന്നു.അറേബ്യൻ ഷിപ്പ്‌റിപ്പയറിങ് ആൻഡ് എൻജിനീയറിങ് (ASRY) പ്രമുഖ കപ്പൽ പുനരുപയോഗ സ്ഥാപനമായ പ്രിയ ബ്ലൂ ഗ്രീനുമായി (Priya Blue) ചേർന്ന് ആണ് പദ്ധതി .പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ രീതിയിൽ കപ്പലുകൾ പൊളിച്ചു മാറ്റുന്ന ‘ഗ്രീൻ ഷിപ്പിങ്’ രീതിയാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.ബഹ്റൈനെ കപ്പൽ, ഓഫ്ഷോർ പുനരുപയോഗത്തിനുള്ള ഒരു പ്രാദേശിക കേന്ദ്രമായി വികസിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഹോങ്കോംഗ് കൺവെൻഷന്റെ തത്വങ്ങളുമായി യോജിച്ചു കൊണ്ടാണ് സംയുക്ത സംരംഭം പ്രവർത്തിക്കുന്നത്.കപ്പൽ പുനരുപയോഗത്തിലെ മികച്ച രീതികൾ ബഹ്റൈൻ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി പ്രിയ ബ്ലൂവുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് അശ്രിയുടെ യാത്രയുടെയും പരിണാമത്തിന്റെയും തന്ത്രപരമായ വിപുലീകരണത്തെ പ്രതിനിധീകരിക്കുന്നു, അതേസമയം ഈ കപ്പൽ പുതിയ ഘട്ടത്തിന്റെ തുടക്കം കുറിക്കുന്നുവെന്നും അശ്രി സി.ഈ.ഓ. ഡോ. അഹമ്മദ് അൽ ആബ്‌രി പറഞ്ഞു.

