എബോള വ്യാപനം; മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • എബോള വ്യാപനം; മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ബഹ്റൈൻ

എബോള വ്യാപനം; മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ബഹ്റൈൻ


എബോള വ്യാപനത്തെ തുടർന്ന് മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ബഹ്റൈൻ.ദക്ഷിണ സുഡാൻ, ഉഗാണ്ട, കോംഗോ, എന്നിവിടങ്ങളിൽ നിന്ന് ബഹ്റൈൻ രാജ്യത്തേക്ക് എത്തുന്ന ബഹ്റൈൻ പൗരന്മാരല്ലാത്ത യാത്രക്കാരുടെ പ്രവേശനം എല്ലാ വിമാനങ്ങളിലും നിർത്തിവച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.മെയ് 19 ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. എബോള വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ചും ചില രാജ്യങ്ങളിലെ സ്ഥിതി വഷളാകുന്നതിനെക്കുറിച്ചും ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച അപ്ഡേറ്റുകളെ തുടർന്നാണ് ഈ തീരുമാനം.ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കായി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവേശന നടപടിക്രമങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് സിഎഎ അറിയിച്ചു. ആ രാജ്യങ്ങളിൽ നിന്ന് നേരിട്ട് എത്തുന്ന യാത്രക്കാർക്കും, രാജ്യത്ത് എത്തുന്നതിന് 30 ദിവസത്തിനുള്ളിൽ അവിടെ ഉണ്ടായിരുന്നവർക്കും പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കും. ആ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ബഹ്റൈൻ പൗരന്മാർ എത്തിച്ചേരുമ്പോൾ അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകൾക്ക് വിധേയമായിരിക്കും.പ്രവേശന സസ്‌പെൻഷൻ നടപടികൾ മെയ് 19 മുതൽ 30 ദിവസത്തേക്ക് പ്രാബല്യത്തിൽ തുടരും.ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തുന്ന എല്ലാവർക്കുമായി, ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ.

Leave A Comment