പിണറായിക്ക് ഹസ്തദാനം നൽകി ടി.കെ. ഗോവിന്ദൻ; അഭിവാദ്യം ചെയ്ത് കുഞ്ഞിക്കൃഷ്ണൻ

  • Home-FINAL
  • Business & Strategy
  • പിണറായിക്ക് ഹസ്തദാനം നൽകി ടി.കെ. ഗോവിന്ദൻ; അഭിവാദ്യം ചെയ്ത് കുഞ്ഞിക്കൃഷ്ണൻ

പിണറായിക്ക് ഹസ്തദാനം നൽകി ടി.കെ. ഗോവിന്ദൻ; അഭിവാദ്യം ചെയ്ത് കുഞ്ഞിക്കൃഷ്ണൻ


തിരുവനന്തപുരം: ദൈവനാമത്തിലും സഗൗരവമായും സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ. പ്രോടെം സ്പീക്കർ ജി.സുധാകരനു മുന്നിലാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. ഇംഗ്ലിഷിലും കന്നഡ ഭാഷയിലും അംഗങ്ങൾ സത്യവാചകം ചൊല്ലി. സിപിഎം വിട്ട് തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ടി.കെ.ഗോവിന്ദൻ സത്യവാചകം ചൊല്ലുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം ചെയ്തു. ഭരണപക്ഷം ഇത്‌ കയ്യടിയോ‌ടെയാണ്‌ സ്വീകരിച്ചത്‌. സിപിഎം വിട്ട് പയ്യന്നൂരിൽ മത്സരിച്ചു വിജയിച്ച വി. കുഞ്ഞികൃഷ്ണൻ എംഎൽഎയും സത്യപ്രതിജ്ഞയ്ക്കു ശേഷം പിണറായി വിജയനെ അഭിവാദ്യം ചെയ്താണു മടങ്ങിയത്.

ബിജെപിയുടെ ഭാഗത്തുനിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ചാത്തന്നൂർ എംഎൽഎ ബി.ബി.ഗോപകുമാറാണ്. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ എത്തിയത് പിതാവ് ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ടീഷർട്ടും ധരിച്ചാണ്. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ് കന്നഡയിലും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും ആരോഗ്യമന്ത്രി കെ. മുരളീധരനും കോഴിക്കോട് സൗത്ത് എംഎൽഎ ഫൈസൽ ബാബുവും പാലാ എംഎൽഎ മാണി സി.കാപ്പനും ഇംഗ്ലീഷിലുമാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞയ്ക്കു ശേഷം കെ.എൻ.ബാലഗോപാൽ ഉൾപ്പെടെ ഇടത് എംഎൽഎമാർ സ്പീക്കറുടെ ഡയസിലെത്തി പ്രോടെം സ്പീക്കർ ജി.സുധാകരനെ അഭിവാദ്യം ചെയ്താണു സീറ്റിലേക്കു മടങ്ങിയത്.

Leave A Comment