ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 28 ന് സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 28 ന് സംഘടിപ്പിക്കുന്നു

ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 28 ന് സംഘടിപ്പിക്കുന്നു


കിംസ് ഹെൽത്ത് ബഹ്റൈന്റെ സഹകരണത്തോടെ ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 28-ന് രാവിലെ 9 മണി മുതൽ മുഹറഖിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ ക്യാമ്പ് നടക്കും.ക്യാമ്പിൽ ക്രിയാറ്റിനിൻ, SGPT, SGOT, RBS, ടോട്ടൽ കൊളസ്റ്റ്രോൾ, യൂറിക് ആസിഡ്, ട്രിഗ്ലിസറൈഡ്സ് തുടങ്ങിയ പരിശോധനകൾ സൗജന്യമായി നടത്തപ്പെടും. കൂടാതെ വിദഗ്ധ ഡോക്ടർമാരുടെ ഫോളോഅപ്പ് കൺസൾട്ടേഷനും ഉണ്ടായിരിക്കുന്നതാണ്.

സമൂഹത്തിൽ ആരോഗ്യപരിപാലന ബോധവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ മെഡിക്കൽ ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകും.

Leave A Comment