അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ഖത്തർ, ജോർദാൻ ഈജിപ്ത്, തുർക്കി , പാകിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക, അന്താരാഷ്ട്ര രാജ്യങ്ങളിലെ നേതാക്കളുമായും ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ ടെലിഫോൺ ചർച്ചയിൽ പങ്കെടുത്തു. നിലവിലെ പ്രാദേശിക, അന്തർദേശീയ സംഭവ വികാസങ്ങളെക്കുറിച്ചുള്ള കൂടിയാലോചനകളുടെയും ഏകോപനത്തിന്റെയും ഭാഗമായാണ് ഈ ഫോൺ സംഭാഷണം നടന്നത്.മേഖലയിലെ നയതന്ത്ര പ്രവർത്തനങ്ങൾ ശക്തമാകുന്നതിനിടയിലും, പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പിന്തുണ നൽകുന്നതിനായി സംഭാഷണങ്ങളും കൂടിയാലോചനകളും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്‌ക്കിടയിലും, യുഎസും ഇറാനും തമ്മിൽ ഒരു ധാരണാപത്രത്തിലെത്താനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു. .ഈ നയതന്ത്ര ശ്രമങ്ങൾ മേഖലയിലെ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ ശക്തിപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് ഹമദ് രാജാവ് അറിയിച്ചു .

