കേരളത്തിൽ കാലവർഷം 26-ന് എത്തും

  • Home-FINAL
  • Kerala
  • കേരളത്തിൽ കാലവർഷം 26-ന് എത്തും

കേരളത്തിൽ കാലവർഷം 26-ന് എത്തും


തിരുവനന്തപുരം: കേരളത്തിൽ 26 ന് കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. അതുവരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലർട്ട്: തിങ്കളാഴ്ച-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്. ചൊവ്വാഴ്ച-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.

വ്യാഴാഴ്ചവരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മോശം കാലാവസ്ഥയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. മീൻപിടിത്തം ഒഴിവാക്കണം.

Leave A Comment