ഈദ് അൽ -അദ്ഹ : ആശംസകൾ നേർന്ന് ബഹ്റൈൻ മന്ത്രിസഭ

  • Home-FINAL
  • Business & Strategy
  • ഈദ് അൽ -അദ്ഹ : ആശംസകൾ നേർന്ന് ബഹ്റൈൻ മന്ത്രിസഭ

ഈദ് അൽ -അദ്ഹ : ആശംസകൾ നേർന്ന് ബഹ്റൈൻ മന്ത്രിസഭ


കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ന് ഗുദൈബിയ കൊട്ടാരത്തിൽ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും, ബഹ്‌റൈനിലെ പൗരന്മാർക്കും താമസക്കാർക്കും, അറബ്, ഇസ്ലാമിക രാജ്യങ്ങൾക്കും മന്ത്രിസഭ വലിയ പെരുന്നാൾ ആശംസകൾ നേർന്നു. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായും പ്രാദേശിക, അന്താരാഷ്ട്ര രാജ്യങ്ങളിലെ നേതാക്കളുമായും ഹമദ് രാജാവ് നടത്തിയ ടെലിഫോൺ ചർച്ചയെയും, സ്ഥിരത ശക്തിപ്പെടുത്തുന്നതിലും പാർട്ടികൾക്കിടയിൽ ധാരണ മെച്ചപ്പെടുത്തുന്നതിലും പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെയും , മന്ത്രിസഭ അഭിനന്ദിച്ചു . കൂടാതെ റോയൽ ബഹ്‌റൈൻ വ്യോമസേനയുടെ 50-ാം വാർഷികതോടനുബന്ധിച്ച് , വ്യോമസേന സ്ഥാപിച്ച ഹമദ് രാജാവിനെയും ,ദോഹയിൽ നടന്ന നാലാമത് ജി സി സി ഗെയിംസിൽ ബഹ്റൈൻ കാഴ്ചവച്ച മികച്ച പ്രകടനത്തെയും മന്ത്രിസഭ പ്രശംസിച്ചു. ജിസിസി-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ കൈവരിച്ച പുരോഗതിയും മന്ത്രിസഭ വിശദമാക്കി.

Leave A Comment