ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം

  • Home-FINAL
  • Business & Strategy
  • ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം


ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി. മര്‍ദനം ചട്ട വിരുദ്ധമെന്നും, ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നെന്നും റിപ്പോര്‍ട്ട്. കുറ്റകൃത്യമായി കണക്കാക്കുമെന്നും വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ബാധകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ പരിഗണനയിലുണ്ട്.
ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ വേഗത്തിലാക്കിയിരുന്നു. സാക്ഷികളും ഇരകളുമടക്കം ഇരുപതോളം പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തി. ഇനി ചോദ്യം ചെയ്യാനുള്ളത് പ്രതികളായ അഞ്ച് പേരെയാണ്. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി നാളെ മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിച്ച ശേഷം എസ്‌ഐടി നോട്ടീസ് നല്‍കി വിളിപ്പിക്കും. വിഐപി സുരക്ഷയിലും വീഴ്ച വരുത്തിയാതായാണ് കണ്ടെത്തല്‍.

Leave A Comment