പാരിസ്ഥിതിക സുസ്ഥിരതയെ പിന്തുണയ്ക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമെന്ന് ബഹ്റൈൻ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം

  • Home-FINAL
  • GCC
  • Bahrain
  • പാരിസ്ഥിതിക സുസ്ഥിരതയെ പിന്തുണയ്ക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമെന്ന് ബഹ്റൈൻ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം

പാരിസ്ഥിതിക സുസ്ഥിരതയെ പിന്തുണയ്ക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമെന്ന് ബഹ്റൈൻ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം


പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനും ,ബഹ്റൈനിലെ സ്വദേശി വിദേശികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി രാജ്യത്ത്. പാർക്കുകളും പൊതു സൗകര്യങ്ങളും വികസിപ്പിക്കൽ, വൃക്ഷത്തൈ നടൽ പദ്ധതികൾ വികസിപ്പിക്കൽ, ഹരിത ഇടങ്ങൾ വർദ്ധിപ്പിക്കൽ എന്നിവ തുടരുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം .നോർത്തേൺ ഗവർണറേറ്റിലെ അൽ ഖര്യ പാർക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വേൽ അൽ മുബാറക് ആണ് പാരിസ്ഥിതിക സുസ്ഥിരതയെ പിന്തുണയ്ക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചത്.വടക്കൻ ഗവർണറേറ്റിലെ വിനോദ, പൊതു അടിസ്ഥാന സൗകര്യങ്ങളിൽ ഈ പാർക്ക് ഒരു പ്രധാന പങ്കുവഹിക്കുന്നുവെന്നും ,രാജ്യത്തുടനീളം സംയോജിത സൗകര്യങ്ങൾ നൽകുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.കുട്ടികളുടെ കളിസ്ഥലം, ഫുട്ബോൾ പിച്ച്, സ്മാർട്ട് ഇറിഗേഷൻ സംവിധാനം, സുരക്ഷാ ക്യാമറകൾ, സേവന സൗകര്യങ്ങൾ, പ്രത്യേക പാർക്കിംഗ് സ്ഥലങ്ങൾ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ പാർക്കിൽ ഒരുക്കിയിട്ടുണ്ട് .പാർക്കിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിയോടൊപ്പം എംപി ഡോ. മുനീർ ഇബ്രാഹിം സുറൂർ, മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് അഹമ്മദ് അൽ ഖലീഫ, കൗൺസിൽ ചെയർമാൻ ഡോ. സയ്യിദ് ഷുബ്ബാർ അൽ വെദായ്, കൗൺസിൽ വൈസ് ചെയർവുമൺ സൈന ജാസിം, മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് സാദ് അൽ സഹ്‌ലി എന്നിവർ പങ്കെടുത്തു.

Leave A Comment