പെട്രോളിനേക്കാൾ വമ്പൻ വിലക്കുറവിൽ ഇന്ത്യയിൽ E85 ഇന്ധനം വരുന്നു

  • Home-FINAL
  • Business & Strategy
  • പെട്രോളിനേക്കാൾ വമ്പൻ വിലക്കുറവിൽ ഇന്ത്യയിൽ E85 ഇന്ധനം വരുന്നു

പെട്രോളിനേക്കാൾ വമ്പൻ വിലക്കുറവിൽ ഇന്ത്യയിൽ E85 ഇന്ധനം വരുന്നു


ന്യൂഡൽഹി: ഇന്ത്യയിലെ ഇന്ധന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് എഥനോൾ മിശ്രിത ഇന്ധനമായ ‘ഇ85’ (E85) വിപണിയിലെത്തും. പരിസ്ഥിതി ദിനമായ ഇന്ന് ഡൽഹി പുസ റോഡിലെ ഇന്ത്യൻ ഓയിൽ പമ്പിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി രാജ്യത്തെ ആദ്യ ഇ85 ഇന്ധന പമ്പ് ഉദ്ഘാടനം ചെയ്യും. സാധാരണ പെട്രോളിനേക്കാൾ ഗണ്യമായ വിലക്കുറവിലായിരിക്കും പുതിയ ഇന്ധനം ലഭ്യമാവുക. ഇതിന്റെ വിലവിവരങ്ങൾ ഇന്ന് ഔദ്യോഗികമായി പുറത്തുവിടും. 85% എഥനോളും 15% പെട്രോളും അടങ്ങിയ മിശ്രിതമാണ് ഇ85. പ്രത്യേകമായി രൂപകൽപന ചെയ്ത ഫ്ലെക്സ്-ഫ്യുവൽ (Flex-Fuel) വാഹനങ്ങളിൽ മാത്രമേ ഈ ഇന്ധനം ഉപയോഗിക്കാൻ സാധിക്കൂ. ഇ85 ഇന്ധന വിതരണത്തിനായുള്ള കരട് നിയമങ്ങൾ സർക്കാർ ഉടൻ തന്നെ വിജ്ഞാപനം ചെയ്യും. പ്രത്യേകം രൂപകൽപന ചെയ്ത ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഇ85 ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ സർക്കാർ ഉടൻ വിജ്ഞാപനം ചെയ്യും. ആദ്യഘട്ടത്തിൽ ഡൽഹി-എൻസിആർ, മുംബൈ- പുണെ-നാഗ്പുർ കോറിഡോറുകളിലായി 100 ഇ85 വിതരണ കേന്ദ്രങ്ങൾ ആരംഭിക്കും. ഡിസംബറോടെ എണ്ണം 500 ആക്കും. 2027 അവസാനത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലായി 5,000 എണ്ണം തുടങ്ങും. രാജ്യത്തെ ആദ്യ ഫ്ലെക്സ്-ഫ്യുവൽ കാറായ മാരുതി സുസുക്കി ‘വാഗൺആർ ഫ്ലെക്സ് ഫ്യുവലി’നു പുറമേ ഹീറോ മോട്ടോകോർപ് 2 ഫ്ലക്സ് ഫ്യൂവൽ ബൈക്കുകളും പുറത്തിറക്കിയിട്ടുണ്ട്.

ഡീസലിലും ബയോ– ഫ്യുവൽ മിശ്രിതങ്ങൾ ചേർക്കുന്നതു പരിഗണനയിലാണെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇതിന്റെ ഭാഗമായി ഡീസലിൽ 15% വരെ ‘ഐസോബ്യൂട്ടനോൾ’ ചേർക്കാനുള്ള സാധ്യതകളാണ് വിലയിരുത്തുന്നത്. എഥനോളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഐസോബ്യൂട്ടനോളിന് എഥനോളിനെക്കാൾ ഊർജക്ഷമത കൂടുതലാണ്. എൻജിനുകളിൽ വലിയ മാറ്റങ്ങൾ വരുത്താതെ ഉപയോഗിക്കാൻ സാധിക്കും. ബയോ–ഡീസൽ, ഹൈഡ്രജൻ-സിഎൻജി തുടങ്ങിയ ഇതര ഇന്ധനങ്ങളുടെ ഉപയോഗം വ്യാപകമാക്കാൻ ഗതാഗത മന്ത്രാലയം ഇതിനകം ചട്ടങ്ങളിൽ ഭേദഗതി നിർദേശിച്ചിട്ടുണ്ട്.

Leave A Comment