മലയാളിയെ ചിരിപ്പിച്ചും ഈറനണിയിച്ചും അഭിനയിച്ച; മുപ്പതാണ്ടിന്റെ അഭിനയ കുലപതിക്ക്‌ വിട …

  • Home-FINAL
  • Business & Strategy
  • മലയാളിയെ ചിരിപ്പിച്ചും ഈറനണിയിച്ചും അഭിനയിച്ച; മുപ്പതാണ്ടിന്റെ അഭിനയ കുലപതിക്ക്‌ വിട …

മലയാളിയെ ചിരിപ്പിച്ചും ഈറനണിയിച്ചും അഭിനയിച്ച; മുപ്പതാണ്ടിന്റെ അഭിനയ കുലപതിക്ക്‌ വിട …


മലയാളിയെ ചിരിപ്പിച്ചും ഈറനണിയിച്ചും അഭിനയിച്ചു തീർത്ത മുപ്പതാണ്ടിന്റെ പേരാണ് സലിം കുമാർ. ദേശീയ അന്തർ ദേശീയ വേദികളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ കലാകാരൻ… മലയാള സിനിമയിലെ സലിം കുമാറെന്ന ഒരു കാലഘട്ടമാണ് വിടപറഞ്ഞകലുന്നത്. മിമിക്രിയിൽ തുടങ്ങി നടനായും സംവിധായകാനായും മലയാള സിനിമയിൽ പടർന്നു പന്തലിച്ച വടക്കൻ പറവൂരുകാരൻ സലിം കുമാർ.ജനം ഏറ്റെടുത്ത ഡയലോഗുകളിലൂടെ ട്രോളൻമാരുടെ ആശാൻ എന്ന വിശേഷണം കൂടി സ്വന്തമാണ് ഈ കലാകാരന്. അത്രമേൽ ചിരിയിലൂടെ ഏവരെയും ചിന്തിപ്പിച്ച സലിം കുമാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ നൊമ്പരത്തിലാണ് മലയാളക്കര.തലമുറ മാറ്റമില്ലാതെ മലയാളിയെ ചിരിപ്പിച്ച മണവാളൻ,1996-ൽ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിൻ്റെ സിനിമാ അരങ്ങേറ്റം. നായകനേക്കാൾ കയ്യടി വാങ്ങിയ കണ്ണൻ സ്രാങ്ക്, കല്യാണ വീടുകളിലെ പ്യാരി. അങ്ങനെ ഷാഫി – സലീംകുമാർ കൂട്ടുകെട്ടിൽ പിറന്നതെല്ലാം ഹിറ്റുകളായിരുന്നു.ദിലീപിനും ജയറാമിനൊപ്പം ചിരിയുടെ മാലപ്പടക്കം തീർത്ത് സലീം കുമാർ തിയറ്ററുകളിൽ നിറഞ്ഞാടി. ഹാസ്യ വേഷങ്ങളിൽ ഹിറ്റുകൾ തീർത്തൊരു കാലത്ത് അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലായുളള പകർന്നാട്ടം. അങ്ങനെ മികച്ച സഹനടനുളള സർക്കാർ പുരസ്കാരം. നാല് വർഷത്തിനു ശേഷം ‘ആദമിന്റെ മകൻ അബു’ സലീം കുമാറിനെ തേടിയെത്തി. പ്രതിഫലം ഒന്നും വാങ്ങാതെ സലീം കുമാർ അബുവായി ജീവിച്ചു. മികച്ച നടനുളള സംസ്ഥാന – ദേശീയ പുരസ്കാരങ്ങൾ. പിന്നെ കണ്ടത് മലയാളവും കടന്ന് തമിഴിലേക്കും ബംഗാളിയിലേക്കുമുളള സലിമിന്റെ വളർച്ചയായിരുന്നു. ഓസ്കാറിലേക്കുളള രാജ്യത്തിന്റെ നാമനിർദേശവും ലഭിച്ചു.മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 320ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്.മരണമില്ലാത്ത ആ ഓർമ്മകള്‍ക്ക് മുന്നിൽ ഐമാക് ബഹ്‌റൈൻ മീഡയ സിറ്റിയുടെ പ്രണാമം…

Leave A Comment