കൈരളിയുടെ അഭിനയ സപര്യയയിലെ നർമ്മത്തിന്റെ ഒരു യുഗം കൂടി അസ്തമിച്ചു.

  • Home-FINAL
  • Business & Strategy
  • കൈരളിയുടെ അഭിനയ സപര്യയയിലെ നർമ്മത്തിന്റെ ഒരു യുഗം കൂടി അസ്തമിച്ചു.

കൈരളിയുടെ അഭിനയ സപര്യയയിലെ നർമ്മത്തിന്റെ ഒരു യുഗം കൂടി അസ്തമിച്ചു.


മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ത്രസ്സിപ്പിക്കുകയും ചെയ്ത് അഭ്രപാളിയിൽ നിറഞ്ഞു നിന്ന ഹാസ്യ സമ്രാട്ട്.വേറിട്ടൊരു നർമ്മ ശൈലിയിലൂടെ കാലത്തിനൊപ്പം സഞ്ചരിച്ച അതുല്യപ്രതിഭ കാലയവനികയുടെ നിത്യ നിദ്രയിലേക്ക് മറയുമ്പോൾ അദ്ദേഹം പകർന്നാടിയ നർമ്മത്തിന്റെ അനുവാചമായ സുന്ദര മുഹൂർത്തങ്ങൾ കൈരളിയും, മലയാള സിനിമ ചലച്ചിത്ര ലോകവും ഉള്ള നാൾ വരെ മായാത്ത ചിരിയുടെ വിസ്മയമായി ഈ മണ്ണിൽ നില നിൽക്കും.കാലം കൈരളിക്ക് ചലച്ചിത്ര ലോകത്തിനും നൽകിയ വരദാനമായ ഹാസ്യ സമ്രാട്ട് നർമ്മത്തിന്റെ അഭിനയ കുലപതി സലിംകുമാറിന് ബഹ്‌റൈൻ മലയാളി കുടുംബം BMK യുടെ ആദരാഞ്ജലികൾ.BMK എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

Leave A Comment