തുടർ പഠന സഹായവുമായി സ്റ്റുഡൻസ് ഗാർഡൻസ് ഫോറം”നമ്മുടെ മക്കളും പഠിപ്പ് തുടരട്ടെ, ഒരു ചെറിയ കൈത്താങ്ങ്”

  • Home-FINAL
  • Business & Strategy
  • തുടർ പഠന സഹായവുമായി സ്റ്റുഡൻസ് ഗാർഡൻസ് ഫോറം”നമ്മുടെ മക്കളും പഠിപ്പ് തുടരട്ടെ, ഒരു ചെറിയ കൈത്താങ്ങ്”

തുടർ പഠന സഹായവുമായി സ്റ്റുഡൻസ് ഗാർഡൻസ് ഫോറം”നമ്മുടെ മക്കളും പഠിപ്പ് തുടരട്ടെ, ഒരു ചെറിയ കൈത്താങ്ങ്”


പൊതുസമൂഹത്തിന്റെ സഹകരണം അഭ്യർത്ഥിച്ചുകൊണ്ട്;​സ്റ്റുഡന്റ്‌സ് ഗൈഡൻസ് ഫോറം (SGF) ബഹ്‌റൈൻ.​ബഹ്‌റൈനിലെ മഹാമനസ്‌കരായ വ്യക്തികളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും സഹായത്തോടെ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികളെ ചേർത്തുപിടിക്കുക എന്നതാണ് ലക്ഷ്യം.​ലക്ഷ്യവും പ്രവർത്തനരീതിയും ഇരുപതോ അമ്പതോ ദിനാർ ട്യൂഷൻ ഫീസ് കുടിശ്ശികയുടെ പേരിൽ ഒരു കുട്ടിയും അവരുടെ രക്ഷിതാക്കളും മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടി വരരുത്. അവരെ കണ്ടെത്തുക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ നമുക്ക് ഒത്തുചേരാം. സ്കൂളിലേക്ക് നേരിട്ടോ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം വഴിയോ ഇതിൽ പങ്കാളികളാകാം.അതേസമയം, സ്കൂളിന്റെ പ്രവർത്തനങ്ങളും അധ്യാപകരുടെ ശമ്പളവും മുടങ്ങാതെ മുമ്പോട്ട് പോകണം ഇതും നമ്മുടെ കടമയുടെ ഭാഗമാണ്.

​ഇന്ത്യൻ സമൂഹത്തിന്റെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ സ്കൂളിലെ കുട്ടികൾക്ക് മുൻഗണന നൽകിയായിരിക്കും ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.തുടർന്ന്, സഹായ സഹകരണങ്ങൾ ലഭിക്കുന്നതനുസരിച്ച് ഇന്ത്യൻ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് ലഭിക്കുന്ന സഹായ അഭ്യർത്ഥനകളും പരിഗണിക്കുന്നതായിരിക്കും.ആദ്യഘട്ടമായി, ഇന്ത്യൻ സ്കൂളിലെ LKG മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള, അർഹരായ 75 വിദ്യാർത്ഥികളുടെ ഒരു മാസത്തെ ട്യൂഷൻ ഫീസ് നൽകാനുള്ള ക്രമീകരണങ്ങൾ സ്റ്റുഡന്റ്‌സ് ഗൈഡൻസ് ഫോറം ആരംഭിച്ചു കഴിഞ്ഞു.ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ഔദ്യോഗിക കത്ത് സ്കൂൾ ഭരണസമിതിക്ക് ഉടൻ കൈമാറും. തുടർന്ന്, അർഹരായ രക്ഷിതാക്കളെ നേരിൽ കണ്ട് പ്രയാസങ്ങൾ വിലയിരുത്തിയ ശേഷം, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് സഹായം ഉറപ്പാക്കും.നമ്മുടെ മക്കളുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ മുന്നോട്ട് പോകട്ടെ. ഈ കാരുണ്യപ്രവൃത്തിയിൽ പങ്കാളികളാകാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നുവെന്ന് സ്റ്റുഡന്റ്‌സ് ഗൈഡൻസ് ഫോറം (SGF) ബഹ്‌റൈൻ ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു

​വരൂ, കൈകോർക്കാം! നമ്മുടെ മക്കളും പഠിക്കട്ടെ.

Leave A Comment