ജനിച്ചു വളർന്ന മണ്ണിനോടും ദേശത്തിനോടും നിതാന്തമായ ജാഗ്രത പുലർത്തിയ പ്രവാസികൾ മാനവികതയ്ക്ക് ശക്തി പകരുവാൻ കാണിച്ച തല്പരതയും സേവനങ്ങളും വിലമതിക്കാൻ കഴിയാത്തതും വിസ്മരിക്കുവാൻ പാടില്ലാത്തതുമാണെന്നു കൊച്ചി മേയർ അഡ്വ. മിനിമോൾ അഭിപ്രായപ്പെട്ടു.ഭാരത പ്രവാസികളുടെ കേന്ദ്രീയ കൂട്ടായ്മ പ്രസ്ഥാനമായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടേയും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെയും സംസ്ഥാന നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ.ചടങ്ങിൽ കൗൺസിൽ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

കാലത്തിനോടൊപ്പം കലികാലവും സർവ്വവ്യാപിയായ ഒരു കാലഘട്ടം. ജീവിതം ദുസ്സഹജമായിരുന്നു. സാമ്പത്തികരംഗം തകർച്ചയുടെ വക്കിൽ. ദാരിന്ദ്ര്യത്തിന്റെ കൊടും അന്തരീക്ഷം. ഇവിടെ ആശ്വാസത്തിന്റെ കാവൽക്കാരായി പ്രവാസി സമൂഹം എത്തി. ജനതയുടെ ക്ഷേമത്തിനും നാടിന്റെ നിലനില്പിനും പ്രവാസികളുടെ സാനിദ്ധ്യവും അവർ അദ്ധ്വാനിച്ചു നേടിയെടുത്ത വിദേശ ധനവും എന്ത് മാത്രം ആശ്വാസമായിരുന്നുവെന്നു നാം ഓർക്കേണ്ടതുണ്ട്. ഇന്നു കാണുന്ന നമ്മുടെ സംസ്ഥാനത്തിന്റെ സർവ്വ മേഖലകളിലെയും വളർച്ച പ്രവാസികളുടെ ത്യാഗത്തിന്റെ പ്രതീകമാണ്.സംഘടിത ബോധം വരച്ചു കാണിച്ചു തന്ന പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിനെ ഒരു പ്രവാസി പോലും മറക്കരുത്.

തിരസ്ക്കരിക്കരുത്. അദ്ദേഹം നിങ്ങൾക്ക് പകർന്നു തന്ന ശക്തിയും നേതൃത്വവും ജീവിതത്തിന്റെ ഒരു ഭാഗമായി പ്രവാസി സമൂഹം അംഗീകരിക്കണം. നാല്പത് വർഷത്തോളം പ്രവാസികളുടെ അവകാശ പോരാട്ടം നടത്തിയ അഹമ്മദ് ചരിത്ര താളുകളിൽ എന്നും സ്മരിക്കപ്പെടുമെന്ന് മേയർ പറഞ്ഞു.പ്രവാസികളുടെ പ്രശ്നങ്ങളിൽ അതീവ തല്പരതയുള്ള ഒരു ജനകീയ നേതാവാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി . അദ്ദേഹം പ്രവാസികളുടെ പ്രശ്നങ്ങൾ അറിയുന്ന ആളാണ്.ആ പ്രതീക്ഷ നൽകുന്നതിൽ എനിക്കു സന്തോഷം ഉണ്ട് – മേയർ അഭിപ്രായപ്പെട്ടു.എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം കൺവെൻഷൻ ഹാളിൽ നടന്ന സമ്മേളനം മേയർ അഡ്വ.. മിനിമോൾക്ക് സമുചിതമായ സ്വീകരണം നൽകി. ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.

കുവൈറ്റ് പ്രവാസിയും ദാലിയാ ഗ്രൂപ്പ് ചെയർമാനുമായ ഡോ.അബ്ദുള്ള ഹംസ മുഖ്യാതിഥിയായി പങ്കെടുത്ത്. നേപ്പാളിൽ നടന്ന ദേശീയ യോഗ മൽസരത്തിൽ സ്വർണ്ണ മെഡൽ നേടിയ പ്രവാസി കുടുംബാംഗമായ വൈഗ രാജേഷി നെയും സംഗീതത്തിൽ ഉന്നത സ്ഥാനം നേടിയ അംഗവൈകല്യ പരിമിതിയുള്ള റിദാമോളേയും സമ്മേളനത്തിൽ ആദരിച്ചു. പ്രഥമ പ്രവാസി സംഘടനാ സ്ഥാപക നേതാക്കളേയും വിവിധ മേഖലകളിൽ പ്രശസ്തിയാർജ്ജിച്ച പ്രവാസി കുടുംബാoഗങ്ങളേയും ചടങ്ങിൽ ആദരിച്ചു. ടി.എം ഷാഫി കൊടുങ്ങല്ലൂർ, ആ വിക്കര സത്താർ, കെ.എൻ.എ. അമീർ, റജീന പാലക്കാട്, ഷാഹിദ എറണാകുളം, ഇമേജ് നജീബ് വാൻ, വില്ലറ്റ് കൊറേയ, ബെന്നി കാവാലം കുഴി, ബഷീർ കൊല്ലത്ത് വീട്ടിൽ, കെ.എം നാസർ തണൽ പരിവാർ തുടങ്ങിയവർ ആശംസകൾ നേർന്നു.
