ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ; ഫലപ്രഖ്യാപനം നീട്ടി

  • Home-FINAL
  • Business & Strategy
  • ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ; ഫലപ്രഖ്യാപനം നീട്ടി

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ; ഫലപ്രഖ്യാപനം നീട്ടി


തിരുവനന്തപുരം: മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടിവച്ചു. ഇന്നു ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അടുത്ത മാസം 15ന് പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് മാറ്റിവച്ച, ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ നടത്തിയ ശേഷം ഒരുമിച്ച് ഫലപ്രഖ്യാപനം നടത്താമെന്നാണ് പുതിയ തീരുമാനം.

ഈ മാസം 17 മുതൽ 23 വരെയാണ് ഗൾഫിലെ പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്. ഫലം പ്രഖ്യാപിച്ചാലുടൻ വിദ്യാർഥികൾക്ക് keralaresults.nic.in,, results.kite.Kerala.gov.in എന്നീ ഔദ്യോഗിക പോർട്ടലുകൾ വഴി മാർക്കുകൾ അറിയാനാകും. പുറമെ ഡിജിലോക്കർ, പിആർഡി ലൈവ് ആപ്, എസ്എംഎസ് സംവിധാനങ്ങൾ വഴിയും വിദ്യാർഥികൾക്ക് ഫലം വേഗത്തിൽ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Leave A Comment