സിബിഎസ്ഇ പോർട്ടലിലെ സുരക്ഷാപ്പിഴവ് കണ്ടെത്തിയ യുവാവിന് ഐഐടി കാൺപൂരിൽ നിയമനം

  • Home-FINAL
  • Business & Strategy
  • സിബിഎസ്ഇ പോർട്ടലിലെ സുരക്ഷാപ്പിഴവ് കണ്ടെത്തിയ യുവാവിന് ഐഐടി കാൺപൂരിൽ നിയമനം

സിബിഎസ്ഇ പോർട്ടലിലെ സുരക്ഷാപ്പിഴവ് കണ്ടെത്തിയ യുവാവിന് ഐഐടി കാൺപൂരിൽ നിയമനം


കാൺപുർ: രാജ്യത്തെ പ്രമുഖ സൈബർ സുരക്ഷാ-പ്രതിരോധ ഗവേഷണ കേന്ദ്രമായ ഐഐടി കാൺപൂരിന്റെ C3iHub-ൽ മലയാളി ഉൾപ്പെടെയുള്ള സൈബർ ലോകത്തിന് അഭിമാനമായി യുവ ഗവേഷകൻ നിസർഗ അധികാരിക്ക് നിയമനം. OSINT (ഓപ്പൺ സോഴ്സ് ഇന്റലിജൻസ്) ത്രെട്ട് ഇന്റലി ജൻസ് എഞ്ചിനീയറായാണ് അധികാരി ചുമതലയേൽക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് സെക്ക ൻഡറി എജ്യുക്കേഷന്റെ (CBSE) ഡിജിറ്റൽ പോർട്ടലിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി അധികൃതരെ അറിയിച്ചതിലൂടെയാണ് ഈ യുവ ഗവേഷകൻ മുൻപ് വാർത്തകളിൽ ഇടംപിടിച്ചത്. എത്തിക്കൽ ഹാക്കിങ്ങിനും ഉത്തരവാദിത്തമുള്ള സൈബർ സുരക്ഷാ ഗവേഷ ണങ്ങൾക്കും രാജ്യത്ത് ലഭിക്കുന്ന വലിയൊരു അംഗീകാരമായാണ് ഈ നിയമനം വിലയിരുത്ത പ്പെടുന്നത്. രാജ്യത്തുടനീളമുള്ള സിബിഎസ്ഇ സ്കൂളുകൾ വിദ്യാർഥികളുടെ പരീക്ഷാ മാർക്കുകൾ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന OSM (ഓൺ-സ്‌ക്രീൻ മാർക്കിംഗ്) പോർട്ടലിലെ സുരക്ഷാ പിഴവുകളാണ് അധികാരി കണ്ടെത്തിയത്.

ബോർഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനത്തിനും മാർക്കുകൾ ഓൺലൈനായി ക്രോഡീകരിക്കുന്നതിനും സിബിഎസ്ഇ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റൽ സംവിധാനമാണ്‌ OSM പോർട്ടൽ. ഈ പോർട്ടലിലെ പിഴവുകൾ ഏതെങ്കിലും ഹാക്കർമാർ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ചിരുന്നെങ്കിൽ, ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും സ്കൂളുകളുടെയും രഹസ്യ വിവരങ്ങൾ ചോരുമായിരുന്നു. സുരക്ഷാ വീഴ്ച കണ്ടെത്തിയ ഉടൻ തന്നെ അത് ചൂഷണം ചെയ്യാതെ, ഉത്തരവാദിത്തത്തോടെ അധികാരികളെ വിവരമറിയിക്കാൻ ഈ യുവാവ് തയ്യാറായി. ഇത് വിദ്യാഭ്യാസ മേഖലയിൽ നിന്നും സൈബർ സുരക്ഷാ വിദഗ്ധരിൽ നിന്നും വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. ചെറിയ പ്രായത്തിൽ തന്നെ അസാധാരണമായ സാങ്കേതിക മികവ് തെളിയിച്ച വ്യക്തിയാണ് നിസർഗ അധികാരിയെന്ന് ഐഐടി കാൺപുർ ഡയറക്ടർ പ്രൊഫസർ മണിന്ദ്ര അഗർവാൾ പറഞ്ഞു.

Leave A Comment