സൽമാബാദ് സ്പാർട്ടൻസ് ക്രിക്കറ്റ് ക്ലബ്ബിന്റെ (SSCC) ആഭിമുഖ്യത്തിലും ഔദ്യോഗിക സ്പോൺസറായ JACK & JILL ഗ്രൂപ്പിന്റെ സഹകരണത്തോടെയും സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി സമാപിച്ചു.
ബഹ്റൈൻ ക്രിക്കറ്റ് ക്ലബ്ബിന്റെ കീഴിലുള്ള 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് വിവിധ മത്സരങ്ങളിലൂടെ ആവേശകരമായി മുന്നേറി. ജൂൺ 12-ന് ബുസൈതീൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ Sariga Cricketerz ടീം ജേതാക്കളായി. ഫൈനലിൽ HALATH CCയെ പരാജയപ്പെടുത്തിയാണ് Sariga Cricketerz കിരീടം സ്വന്തമാക്കിയത്. HALATH CC റണ്ണേഴ്സ്-അപ്പായി.
രണ്ട് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ നിന്ന് Sariga Cricketerz , HALATH CC, Kudla Strikers, Youngsters എന്നീ ടീമുകളാണ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്.വിജയികൾക്കുള്ള ട്രോഫികൾ JACK & JILL ഗ്രൂപ്പ് പാർട്ണർമാരായ കണ്ണൻ, ദേവൻ, ഷബീർ എന്നിവർ ചേർന്ന് വിതരണം ചെയ്തു. ചാമ്പ്യൻമാരായ Sariga Cricketerz ക്യാപ്റ്റൻ Shyju ട്രോഫി ഏറ്റുവാങ്ങി. റണ്ണേഴ്സ്-അപ്പ് ട്രോഫി HALATH CC ക്യാപ്റ്റൻ Anoop Attingal ഏറ്റുവാങ്ങി. മൂന്നും നാലും സ്ഥാനങ്ങൾ നേടിയ ടീമുകൾക്കും ട്രോഫികൾ വിതരണം ചെയ്തു.

ടൂർണമെന്റിലെ വ്യക്തിഗത പുരസ്കാര ജേതാക്കൾ:
മാൻ ഓഫ് ദി ടൂർണമെന്റ് – Shafeek (Sariga Cricketerz)
ബെസ്റ്റ് ബാറ്റ്സ്മാൻ – Anish (Sariga Cricketerz)
ബെസ്റ്റ് ബൗളർ – Sunil Panja (Kudla Strikers)
മോസ്റ്റ് വാല്യുവബിൾ പ്ലെയർ (MVP) – Prashanth (Royal Strikers)
സമ്മാനദാന ചടങ്ങിൽ SSCC പ്രതിനിധി Mithun സ്വാഗതവും നന്ദിയും രേഖപ്പെടുത്തി. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് സൽമാബാദ് സ്പാർട്ടൻസ് ക്രിക്കറ്റ് ക്ലബ്ബിലെ ഭാരവാഹികളും അംഗങ്ങളും നേതൃത്വം നൽകി.
