ബഹ്റൈനും നാറ്റോയും സഹകരണം ശക്തിപ്പെടുത്താൻ ചര്‍ച്ച

  • Home-FINAL
  • Business & Strategy
  • ബഹ്റൈനും നാറ്റോയും സഹകരണം ശക്തിപ്പെടുത്താൻ ചര്‍ച്ച

ബഹ്റൈനും നാറ്റോയും സഹകരണം ശക്തിപ്പെടുത്താൻ ചര്‍ച്ച


ബഹ്റൈനും നാറ്റോയും തമ്മില്‍ സഹകരണവും ഏകോപനവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങള്‍ ചർച്ച ചെയ്തു.ബഹ്റൈൻ പ്രതിരോധകാര്യ മന്ത്രി ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിൻ ഹസൻ അല്‍ നുഐമിയും നാറ്റോ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായ ഹാവിയർ കൊലോമിനയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് വിഷയം ചർച്ചയായത്.ബഹ്റൈനും നാറ്റോയും തമ്മിലുള്ള നിലവിലെ ബന്ധങ്ങളും പരസ്പര താല്‍പര്യമുള്ള മേഖലകളില്‍ സഹകരണം കൂടുതല്‍ വിപുലീകരിക്കാനുള്ള അവസരങ്ങളും ഇരുപക്ഷവും വിലയിരുത്തി.

Leave A Comment