വേര്‍ഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിന് 2036 വരെ ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. ലോകപ്രശസ്ത മോട്ടോർസ്‌പോർട്ട് പോരാട്ടമായ എൻഡുറൻസ് റേസിംഗ് പരമ്പരയുമായുള്ള കരാർ 2036 വരെ ദീർഘിപ്പിച്ചതായി ബഹ്‌റൈൻ ഇന്റർനാഷനല്‍ സർക്യൂട്ട് (BIC) അറിയിച്ചു.ഈ വർഷത്തെ ഡബ്ല്യു.ഇ.സി മത്സരങ്ങള്‍ നവംബർ 5 മുതല്‍ 7 വരെയാണ് നടക്കുന്നത്. ഇത്തവണയും സീസണിലെ എട്ടാമത്തെയും അവസാനത്തെയും റൗണ്ടിനാണ് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്നത്. ഇതുവരെ 14 തവണയാണ് ബി.ഐ.സിയില്‍ ഡബ്ല്യു.ഇ.സി മത്സരങ്ങള്‍ അരങ്ങേറിയത്. ചാമ്പ്യൻഷിപ്പിന്റെ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് സാഖിർ സ്ഥിരമായി വേദിയാകാറുണ്ട്.മോട്ടോർസ്‌പോർട്ട് രംഗത്തോടുള്ള രാജ്യത്തിന്റെ ദീർഘകാല പ്രതിബദ്ധതയുടെ തെളിവാണ് പുതിയ കരാറെന്ന് ബി.ഐ.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശൈഖ് സല്‍മാൻ ബിൻ ഈസ അല്‍ ഖലീഫ വ്യക്തമാക്കി.
