ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2026-27 വർഷത്തെ പുതിയ ഭരണ സമിതി ഔദ്യോഗികമായി ചുമതലയേറ്റു.ഇക്കഴിഞ്ഞ തിങ്കളാഴ്ച ജൂൺ എട്ടിനു എസ് എൻ സി എസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ വെച്ചു സുനീഷ് സുശീലൻ ചെയർമാനായും,അനിയൻ നാണു വൈസ് ചെയർമാൻ,പ്രകാശ് കെ പി ജനറൽ സെക്രട്ടറി, സുരേഷ് ബാബു അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, അനിമോൻ ചന്ദ്രൻ ട്രഷറർ, സന്തോഷ് കുമാർ അസിസ്റ്റന്റ് ട്രഷറർ,സംഗീത ഗോകുൽ കൾച്ചറൽ സെക്രട്ടറി,ഷിബു രാഘവൻ മെമ്പർഷിപ് സെക്രട്ടറി,അരുൺകുമാർ വെൽനെസ്സ് സെക്രട്ടറി,സുധ സുനിൽ എഡ്യൂക്കേഷൻ സെക്രട്ടറി,ഷോബി രാമകൃഷ്ണൻ കമ്മ്യൂണിറ്റി സ്പോക്സ്മാൻ, അജികുമാർ ഇന്റെർണൽ ഓഡിറ്ററായും ചുമതലയേറ്റു. സാധാരണയിൽ നിന്നും വ്യത്യസ്‌ഥമായി സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി രണ്ടു വനിത പ്രതിനിധികൾ കമ്മിറ്റിയുടെ ഭാഗമായി എന്നത് ശ്രദ്ധേയമായി. ശ്രീനാരായണ ഗുരുവിന്റെ പാതയിലൂടെ മാനവ മൈത്രി ലക്ഷ്യമിട്ടുള്ള എസ് എൻ സി എസിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ പൊതു സമൂഹത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാവണമെന്ന് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ പി എന്നിവർ അഭ്യർത്ഥിച്ചും.
