സന്ദീപ് വാര്യരുടെ പിതാവിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

  • Home-FINAL
  • Business & Strategy
  • സന്ദീപ് വാര്യരുടെ പിതാവിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

സന്ദീപ് വാര്യരുടെ പിതാവിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി


കെപിസിസി ജനറൽ സെക്രട്ടറിയും തൃക്കരിപ്പൂർ എം എൽ എ യുമായ സന്ദീപ് വാര്യരുടെ പിതാവ് എം.വി ഗോവിന്ദ വാര്യരുടെ നിര്യാണത്തിൽ ബഹ്‌റൈൻ ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പാലക്കാട്‌ ജില്ലയിലെ ചെത്തല്ലൂർ സ്വദേശിയായ അദ്ദേഹം രാജ്യത്തിന്‌ വേണ്ടി നിരവധി യുദ്ധങ്ങളിൽ മുന്നണി പോരാളിയായി സേവനം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വാർ മെഡൽ ലഭിച്ച സൈനികൻ കൂടിയായിരുന്നു ഗോവിന്ദ വാര്യർ. സൈനിക സേവനത്തിന് ശേഷം ദക്ഷിണ റെയിൽവെയിൽ സ്റ്റേഷൻ മാസ്റ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.പിതാവിന്റെ വിയോഗത്തിൽ വേദനിക്കുന്ന സന്ദീപ് വാര്യരുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്ക് ചേരുന്നതോടൊപ്പം ഈ വിയോഗം താങ്ങാനുള്ള കരുത്ത് അവർക്ക് ലഭിക്കാൻ പ്രാർത്ഥിക്കുന്നതായും പ്രസിഡന്റ് സൽമാനുൽ ഫാരിസ്, ജനറൽ സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു

Leave A Comment