കോട്ടയം∙ പ്രശസ്ത ധ്യാനഗുരുവും ഭക്തിഗാന രചയിതാവുമായ ഫാ.മൈക്കിൾ പനച്ചിക്കൽ (77) അന്തരിച്ചു. കോട്ടയം അടിച്ചറിയിലെ ധ്യാനകേന്ദ്രത്തിലാണ് അന്ത്യം. ‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ’ എന്ന് തുടങ്ങിയ എഴുന്നൂറോളം ഭക്തി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
നിത്യത തീർക്കുന്ന നിമിഷങ്ങളിൽ എന്ന ഗാനമാണ് ആദ്യമായി രചിച്ചത്. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. നിരവധി നോവലുകളും കഥകളും രചിച്ചിട്ടുണ്ട്.
⁸
