മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി


സമസ്ത ബഹ്റൈൻ Zad Al Muthaqeen ത്രൈമാസ കാമ്പയിനിൻ്റെ ഭാഗമായി സമസ്ത ബഹ്‌റൈൻ മനാമ ഏരിയ ബദ്ർ അൽ സഫാ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.

മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ വെച്ചു 19-06-2026 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 11.30 വരെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ വിവിധ ലാബ് ടെസ്റ്റുകളും ജനറൽ മെഡിസിൻ, ഇ എൻ ടി, ജനറൽ സർജറി തുടങ്ങിയ വിഭാഗത്തിൽ യഥാക്രമം Dr. Neneh Feren, Dr. Priyadarsini, Dr. Kamala Kannan എന്നീ ഡോക്‌ടർമാരുടെ കൺസൾട്ടേഷനും സൗജന്യമായി ലഭ്യമായിരുന്നു. കൂടാതെ ക്യാമ്പിൽ പങ്കെടുത്ത വർക്ക് വിവിധ ലാബ് ടെസ്റ്റുകൾക്ക് 50% ഡിസ്‌കൗണ്ടും, ഏഴ് ദിവസത്തെ സൗജന്യ ഡോക്ടർ ഫോളോ അപ്പും ലഭിക്കുന്നതാണ്.

അലി ഫർദാൻ, ഷഫ്‌ന എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ CPR Trainng ഉം Dr. Neneh Feren, Dr. Priyadarsini, Dr. Kamala Kannan എന്നിവരുടെ നേതൃത്വത്തിൽ പ്രവാസ ജീവതത്തിൽ ആരോഗ്യ സംരക്ഷണത്തിനുള്ള പ്രാധാന്യവും രോഗ പ്രതിരോധത്തിനുള്ള മുൻ കരുതലുകളും തുടങ്ങിയ വിഷയത്തിൽ ലളിതവും രസകരവുമായ ശൈലിയിൽ നടത്തിയ ക്ലാസുകളും സദസ്സിനു മുന്നോട്ടുള്ള ജീവിതത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾക്കു ഉതകുന്ന തരത്തിലായിരുന്നു. സംശയനിവാരണത്തിനുള്ള അവസരവും സദസ്സിൽ ലഭ്യമായിരുന്നു.സമസ്ത വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ധീൻ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ക്യാമ്പ് ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ബദ്ർ അൽ സഫാ മാനേജ്മെന്റ് സ്റ്റാഫ് ശക്കീർ, ലാൽ, മുബീൻ, സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ട് വി.കെ കുഞ്ഞഹമ്മദ് ഹാജി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, മനാമ കമ്മിറ്റി ഭാരവാഹികളായ സജീർ പന്തക്കൽ, ശൈഖ് റസാഖ്, സുലൈമാൻ പറവൂർ, സുബൈർ അത്തോളി, ജാഫർ കൊയ്യോട്, നവാസ് കുണ്ടറ, അബ്ദുൾ റൗഫ്, മുഹമ്മദ് സ്വാലിഹ്, അബ്ദുൽ ജബ്ബാർ, ശക്കീർ മാഹി, മുഹമ്മദ് അശ്‌റഫ് തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി.

Leave A Comment