റിഫാ മലയാളി അസോസിയേഷന്റെയും ഫിറ്റ് 90 ഫിറ്റ്നസിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക യോഗാദിനം ആചരിച്ചു. ഇന്നത്തെ സാഹചര്യത്തിൽ ശാരീരിക മാനസിക ആത്മീയതലത്തിൽ ആരോഗ്യകരമായ ജീവിതവും ചിന്താശക്തിയും ഏകോപിപ്പിക്കുന്നതിന്റെ ആവശ്യകത അനിവാര്യമാണെന്ന് അസോസിയേഷൻ പ്രസിഡണ്ടും മുൻ മനുഷ്യാവകാശ സംഘടന സംസ്ഥാന സെക്രട്ടറിയുമായ പൊൻകുന്നം സോബി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഷഹീന നൗഷാദ് ക്ലാസുകൾ നയിച്ചു. റൗഫ് എസ്റ്റേറ്റ് മുക്ക്,നൗഷാദ് അബ്ദുൾ റഷീദ്, മേബിൾ ജോബി. അഖിൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
