എസ് കെ എസ് എസ് എഫ് ബഹ്റൈൻ യൂണിറ്റ് പൾസ് പോസ്റ്റർ പ്രകാശനം ചെയ്തു

  • Home-FINAL
  • Business & Strategy
  • എസ് കെ എസ് എസ് എഫ് ബഹ്റൈൻ യൂണിറ്റ് പൾസ് പോസ്റ്റർ പ്രകാശനം ചെയ്തു

എസ് കെ എസ് എസ് എഫ് ബഹ്റൈൻ യൂണിറ്റ് പൾസ് പോസ്റ്റർ പ്രകാശനം ചെയ്തു


സമസ്‌ത ബഹ്റൈൻ Zad Al Musthaqeen ത്രൈമാസ കാമ്പയിൻ്റെ ഭാഗമായി എസ് കെ എസ് എസ് എഫ് ബഹ്റൈൻ കമ്മറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് പൾസ് സംഘടിപ്പിക്കുന്നു.ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ സംഘടനാ ശാക്തീകരണം, ആത്മീയം വൈജ്ഞാനിക ചർച്ചകൾ, സർഗ്ഗാത്മക പ്രോഗ്രാമുകൾ തുടങ്ങി വിവിധ സെഷനുകളിലായി പരിപാടികൾ സംഘടിപ്പിക്കും

പ്രസ്തുത പരിപാടിയുടെ പോസ്റ്റർ പ്രകാശനം എസ് കെ എസ് എസ് എഫ് ബഹ്റൈൻ ഘടകങ്ങളുടെ സംയുക്ത യോഗത്തിൽ സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് എന്നിവർ ചേർന്ന് നടത്തി.അനസ് ഹസനി ചെയർമാനും നവാസ് കുണ്ടറ ജനറൽ കൺവീനറുമായി പതിനഞ്ച് അംഗങ്ങൾ അടങ്ങുന്ന സംഘാടക സമിതിക്ക് രൂപം നൽകി. ഏരിയ തല യൂണിറ്റ് പൾസിൻ്റെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ പ്രതിനിധി സംഗമം,പുതുതലമുറയെ ചേർത്ത് പിടിക്കുന്ന യൂത്ത് ഹബ്ബ്, സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്ന സ്പീച്ച് ഫോറം, എജുക്കേഷൻ ഡെവലപ്മെന്റ് പ്രോഗ്രാം, കരിയർ ഗൈഡൻസ് തുടങ്ങിയ വിവിധ പദ്ധതികൾ അടങ്ങുന്ന കർമ്മ പദ്ധതി പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.സമസ്ത ബഹ്റൈൻ ഓർഗനൈസിംഗ് സെക്രട്ടറിയും എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡണ്ടുമായ അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി അഹമ്മദ് മുനീർ നന്ദിയും പറഞ്ഞു.

സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ധീൻ മൗലവി, സമസ്ത മനാമ ഏരിയ വൈസ് പ്രസിഡണ്ട് അബ്ദുൽ റസാഖ്, സെക്രട്ടറി അബ്ദുൽ റൗഫ്, എസ് കെ എസ് എസ് എഫ് ബഹ്റൈൻ വൈസ് പ്രസിഡൻ്റ് സജീർ പന്തക്കൽ, പ്രവർത്തക സമിതി അംഗങ്ങളായ യാസർ അറഫാത്ത്, അനസ് ഹസനി, ഷംഷീർ, അബ്ദുൽ ജബ്ബാർ, ഖലീൽ, മുഹമ്മദ് അഷറഫ്, ഏരിയ കൺവീനർമാരായ ഉനൈസ്, മുഹമ്മദ് സിയാദ്, ആസിഫ് അലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave A Comment