തിരുവനന്തപുരം: ബിജെപിയിൽ ഇനി പുതിയ ഭാരവാഹികളാകാനും നേതൃനിരയിലേക്ക് ഉയരാനും ക്ലാസുകളിൽ പങ്കെടുക്കലും പരീക്ഷ പാസാകലും നിർബന്ധമാക്കുന്നു. വരാനിരിക്കുന്ന 2029 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംവിധാനം താഴെത്തട്ടുമുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേരള ബിജെപി നേതൃത്വം ഇത്തരമൊരു കടുത്ത പരീക്ഷണത്തിന് മുതിരുന്നത്. സംഘടനയെക്കുറിച്ചും പാർട്ടിയുടെ ആശയങ്ങളെക്കുറിച്ചും വ്യക്തമായ ബോദ്ധ്യമുള്ള ഒരു നേതൃനിരയെ വാർത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പുകളിലായിരിക്കും ക്ലാസുകളും അതിന് പിന്നാലെ പരീക്ഷയും നടക്കുക. ‘പ്രശിക്ഷൺ ശിബിരം’ കോഴ്സിൽ ക്ലാസുകളിൽ സംഘടനാപരമായ കാര്യങ്ങളും ആശയപരമായ വശങ്ങളും ഉൾപ്പെടുത്തും. പാർട്ടിയിലെ എല്ലാ നേതാക്കൾക്കും ഡിജിറ്റൽ സാക്ഷരത നിർബന്ധമാക്കും. പാർട്ടിയുടെ ഔദ്യോഗിക ആപ്പുകളിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതടക്കമുള്ള സാങ്കേതിക കാര്യങ്ങൾ ഇതിലൂടെ പഠിപ്പിക്കും.
ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ എത്രത്തോളം മനസ്സിലായെന്ന് വിലയിരുത്താനാണ് പരീക്ഷ. സംസ്ഥാനത്തെ 280-ഓളം മണ്ഡല അടിസ്ഥാനങ്ങളിലും ബൂത്ത് തല നേതാക്കളെ പങ്കെടുപ്പിച്ച് ഈ പരീക്ഷ നടത്താനാണ് തീരുമാനം.
2029-ലെ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ലക്ഷ്യമിട്ട് ബിജെപി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ പാർട്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത മണ്ഡലങ്ങളിൽ, തിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രമുഖ നേതാക്കൾക്ക് തന്നെ ‘പ്രഭാരി’ (ഇൻ-ചാർജ്) ചുമതല നൽകാനാണ് നീക്കം. പാർട്ടിയിലെ എല്ലാ നേതാക്കൾക്കും ഡിജിറ്റൽ സാക്ഷരത ഉണ്ടായിരിക്കണം എന്നതാണ് ഇതിന്റെ ലക്ഷ്യം. പാർട്ടിയുടെ ആപ്പിൽ കാര്യങ്ങൾ അപ്ലോഡുചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ക്ലാസിൽ പഠിപ്പിക്കും. ക്ലാസിൽ പഠിപ്പിച്ച എല്ലാകാര്യങ്ങളും മനസിലായോ എന്നറിയാനാണ് പരീക്ഷ നടത്തുന്നത്. 280മണ്ഡലങ്ങളിലും ഇത്തരത്തിൽ പരീക്ഷ നടത്താനാണ് തീരുമാനം. 2029 ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച മുന്നേറ്റമുണ്ടാക്കാൻ പ്രത്യേക പദ്ധതി ബിജെപി തയ്യാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ആ മണ്ഡലത്തിന്റെ ചുമതല നൽകി പ്രഭാരിമാരായി നിയമിക്കാനാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിലാണ് ബിജെപി പുതിയ പരീക്ഷണം നടത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ പ്രഭാരിയാകും. ആറ്റിങ്ങലിൽ കെ സുരേന്ദ്രൻ, പത്തനംതിട്ടയിൽ അനൂപ് ആന്റണി, ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ അല്ലെങ്കിൽ സന്ദീപ് വചസ്പതി, കൊല്ലത്ത് ചാത്തന്നൂർ എംഎൽഎയായ ബി.ബി ഗോപകുമാർ എന്നിവരെയാണ് പ്രഭാരിമാരായി പരിഗണിക്കുന്നത്. പ്രഭാരിമാരെ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഗണിക്കും. ശേഷം മണ്ഡലത്തിൽ പൂർണസമയം ചെലവഴിക്കാനാണ് നേതൃത്വത്തിന്റെ നിർദ്ദേശം.
