ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

  • Home-FINAL
  • Business & Strategy
  • ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി


ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, ആതുരസേവന രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് സാധാരണക്കാരായ ജനങ്ങൾക്ക് നൽകിയ വിലമതിക്കാനാവാത്ത ആതുരസേവനങ്ങളിലൂടെയും സാംസ്‌കാരിക ഇടപെടലുകളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും, ഈ ദുഃഖത്തിൽ കുടുംബാംഗങ്ങളോടൊപ്പം പങ്കുചേരുന്നതായും അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു

Leave A Comment