ഡോ: പി.വി. ചെറിയാന്റെ വിയോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചന യോഗം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഡോ: പി.വി. ചെറിയാന്റെ വിയോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചന യോഗം സംഘടിപ്പിച്ചു

ഡോ: പി.വി. ചെറിയാന്റെ വിയോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചന യോഗം സംഘടിപ്പിച്ചു


ബഹ്‌റൈൻ പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വവും വോയ്‌സ് ഓഫ് ആലപ്പിയുടെ രക്ഷാധികാരിയുമായിരുന്ന ഡോ: പി.വി. ചെറിയാന്റെ നിര്യാണത്തിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചന യോഗം സൽമാനിയയിലെ കലവറ റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു.അദ്ദേഹത്തിന്റെ വിയോഗം വോയ്‌സ് ഓഫ് ആലപ്പിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം വിലയിരുത്തി.അംഗങ്ങൾ തിരി തെളിയിച്ച് പരേതന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്, രണ്ട് മിനിറ്റ് മൗന പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. തുടർന്ന് നൂറിലധികം വരുന്ന സംഘടനാംഗങ്ങൾ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരികളായ സോമൻ ബേബി, സഈദ് റമദാൻ നദ്‌വി, അനിൽ യു.കെ എന്നിവർ ഡോക്ടറുമായുണ്ടായിരുന്ന സുദീർഘമായ വ്യക്തിബന്ധത്തിന്റെ ഓർമ്മകൾ പങ്കുവെച്ചു.


വോയ്‌സ് ഓഫ് ആലപ്പിയുടെ രൂപീകരണത്തിലും വളർച്ചയിലും ഡോക്ടർ വഹിച്ച സമാനതകളില്ലാത്ത പങ്കിനെക്കുറിച്ച് പ്രസിഡന്റ് സിബിൻ സലീം, ആക്ടിംഗ് ജനറൽ സെക്രട്ടറി ജോഷി നെടുവേലിൽ, ട്രഷറർ ബോണി മുളപ്പാംപള്ളിൽ എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് അനൂപ് ശശികുമാർ, ജോയിൻ സെക്രട്ടറി ഗിരീഷ് കുമാർ, മെമ്പർഷിപ്പ് സെക്രട്ടറി സന്തോഷ്‌ ബാബു, എക്സിക്യൂട്ടീവ് അംഗം ജേക്കബ് മാത്യു, ജഗദീഷ് ശിവൻ, സൈജു സെബാസ്റ്റ്യൻ ലേഡീസ് വിംഗ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, എക്സിക്യൂട്ടീവ് അംഗങ്ങളും ഏരിയ ഭാരവാഹികളുമായ പ്രസന്ന കുമാർ (റിഫാ ), അൻഷാദ് റഹിം (മുഹറഖ്), ജോബിൻ മാത്യു (ഉമ്മൽഹസ്സം), ഷെഫീഖ് സൈദുകുഞ്ഞ് (ഹമദ് ടൗൺ), റെജി രാഘവൻ (മനാമ), ബിജു മോൻ (ഗുദൈബിയ), ജിഷ്ണു ദേവ് (സൽമാബാദ്) തുടങ്ങിയവരും അദ്ദേഹവുമായുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയും ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

Leave A Comment