ബഹ്‌റൈൻ പ്രവാസി സമൂഹത്തിലെ മഹനീയ വ്യക്തിത്വവും, മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം സ്ഥാപക രക്ഷധികാരിയുമായിരുന്ന ഡോ: പി വി ചെറിയാന്റെ വിയോഗത്തിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം അനുശോചന യോഗം സംഘടിപ്പിച്ചു. ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല, എബി തോമസ് അജിത് കുമാർ, സനൽ കുമാർ, പവിത്രൻ പൂക്കോട്ടിൽ,വിനോദ് കണ്ണൂർ, അനിൽ യൂ കെ, സന്തോഷ് കണ്ണൂർ,ഹമീദ് എന്നിവർ അദ്ദേഹവുമായി ഉണ്ടായിരുന്ന സുദീർഘമായ വ്യക്തി ബന്ധങ്ങളുടെ സ്മരണകൾ ഓർത്തെടുത്ത് സംസാരിക്കുകയും, മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ രൂപീകരണത്തിലും തുടർന്നുള്ള പ്രവർത്തനത്തിലും ഡോക്ടർ ചെറിയാൻ വഹിച്ച പങ്കുകൾ എടുത്തുപറയുകയും ചെയ്തു.
അനുശോചന യോഗത്തിൽ പങ്കെടുത്ത എല്ലാവരും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്ന് മൗന പ്രാർത്ഥന നടത്തികൊണ്ടാണ് യോഗം ആരംഭിച്ചത്. യോഗത്തിൽ പങ്കെടുത്ത എല്ലാവരും അനുശോചന സന്ദേശങ്ങൾ നൽകുകയും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു.