സീറോ മലബാർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിൻറെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷിച്ചു .ബഹ്റൈൻ തിരുഹൃദയ ദേവാലയ റെക്ടറും, വികാരിയുമായ റവ. ഫാ . ഫ്രാൻസിസ് പടവുപുരക്കൽ മുഖ്യാതിഥിയായിരുന്നു . ” ബോണീസ് ക്ലാസ് റൂം” ഡയറക്ടറും, ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗവും , പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ബോണി ജോസഫ് SSLC , Plus Two ഉന്നത വിജയികൾക്കുള്ള സിംസ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് നൽകി. 40 വർഷത്തെ ബഹറിൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സിംസ് മുൻ ബോർഡ് അംഗം ജയിംസ് ജോസഫിനും കുടുംബത്തിനും യാഗത്തിൽ വച്ച് യാത്രയയപ്പ് നൽകി.

റവ. ഫാ . ഫ്രാൻസിസ് പടവുപുരക്കൽ ജയിംസ് ജോസഫിന് മൊമെൻറ്റോ നൽകി ആദരിച്ചു. ബീനാമോൾ ജെയിംസിനെ സിംസ് ലേഡീസ് വിങ് വൈസ് പ്രസിഡൻറ്റ് ജിൻസി ലിയോൺസ് പൊന്നാടയണിയിച്ചു. ജെയിംസ് ജോസഫ് സിംസിന് നൽകിയ സേവനങ്ങളെ ചെയർമാൻ ബെന്നി വർഗീസ് അനുസ്മരിച്ചു.

സിംസ് പ്രസിഡണ്ട് പി.ടി .ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും , ജോയിൻ സെക്രട്ടറി ജോബി ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പള്ളി , ജെയ്സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സോബിൻ ജോസ് , ലേഡീസ് വിങ് ഭാരവാഹികളായ മേരി രഞ്ജിത്ത് ,ഷീന തോമസ്, ജെനിറ്റ് ഷിനോയ്, ഐശ്വര്യ ജാക്ക്സൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ചടങ്ങിന് മാറ്റുകൂട്ടി
