കുവൈറ്റ് ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബ ബഹ്റൈൻ സന്ദർശിച്ചു.ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അദ്ദേഹത്തെ സ്വീകരിക്കുകയും ഇരുവരും തമ്മിൽ ചർച്ച നടത്തുകയും ചെയ്തു.ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ഏകോപനത്തിന്റെ ഭാഗമായി ആയിരുന്നും അദ്ദേഹത്തിൻ്റെ സന്ദർശനം.കുവൈത്തുമായുള്ള ശക്തമായ സഹകരണ ബന്ധത്തിൽ ബഹ്റൈൻ അഭിമാനം പ്രകടിപ്പിക്കുകയും,സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും രാജ്യത്തിന്റെ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.ബഹ്റൈൻ്റെ സുരക്ഷ നിലനിർത്തുന്നതിനും സ്ഥിരത ശക്തിപ്പെടുത്തുന്നതിനും സ്വീകരിച്ച സുരക്ഷാ നടപടികൾക്ക് തന്റെ രാജ്യത്തിന്റെ പിന്തുണ കുവൈറ്റ് ഉപപ്രധാനമന്ത്രിയും വിശദമാക്കി.സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ യോഗം അവലോകനം ചെയ്യുകയും സുരക്ഷ, സ്ഥിരത, മെച്ചപ്പെട്ട സംയുക്ത ഗൾഫ് സുരക്ഷാ സഹകരണം എന്നിവയെ പിന്തുണയ്ക്കുന്ന ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
