ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്കിന് ഉജ്വല തുടക്കം

  • Home-FINAL
  • Business & Strategy
  • ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്കിന് ഉജ്വല തുടക്കം

ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്കിന് ഉജ്വല തുടക്കം


ബഹ്‌റൈനിലെ കടുത്ത വേനലിൽ നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് അശ്വാസമായി ബഹ്‌റൈൻ മലയാളി ബിസിനസ്സ് ഫോറം, (BMBF) വർഷങ്ങളായി നൽകി വരാറുള്ള സൗജന്യ ദാഹജല പഴവർഗ ങ്ങളുടെ വിതരണം ഹെൽപ്പ് ആന്റ് ഡ്രിങ്കിന് സീസൺ 12 ന് ഇന്ന് ടൂബ്ലിയിലെ രണ്ട് വർക്ക് സൈറ്റുകളിൽ തുടക്കമായി.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബി എം ബി എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി അനീഷ് കെ വി നിർവഹിച്ചു.ഇന്ന് തുടക്കമായ തൂബ്ലിയിലെ രണ്ട് തൊഴിലിടങ്ങളായ സിബാർക്കോ & അൽ റാഷിദ് ഗ്രൂപ്പ്. എന്നിവിടങ്ങളിൽ ദാഹജലം, പഴവർഗങ്ങൾ, ലഘുഭക്ഷണങ്ങൾ, സാൻവിച്ച് ബെൻകേക്ക് ഐസ്ക്രീം എന്നിവയടക്കം തൊഴിലാളികൾക്ക് വിതരണം ചെച്ചുകയുണ്ടായി വേനൽകാല ബോധവൽക്കണത്തിനുമായി വിവിധ തൊഴിലിടങ്ങളിൽ ഇതോടെ തുടക്കമായി.

12 വർഷത്തിലെത്തി നിൽക്കുന്ന ബഹ്‌റൈൻ്റ മലയാളി ബിസിനസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ജീവകാരുണ്യ പദ്ധതിയിൽ ബഹ്‌റൈൻ മന്ത്രാലയങ്ങളുടെയും ക്യാപിറ്റൽ ഗവർണറേറ്റ് പാർലിമെൻ്റ് അംഗങ്ങൾ ലേബർ മന്ത്രാലയം സ്വദേശി വിദേശികൾ വിവിധ സ്ഥാപനങ്ങൾ സംഘടനകളും ക്ലബുകളും കൂട്ടായ്മകളും ഏറെ ജനകീയ കാരുണ്യപ്രവർത്തനമായി വിലയിരുത്തിയത് ഏറെ അംഗീകാരമായ സ്ഥാനം സമൂഹത്തിൽ നേടിയിട്ടുണ്ടന്നും ബി എം ബി എഫ് ഭാരവാഹികൾ അഭിമാനത്തോടെ അറിയിച്ചു.2026 ലെ ബി കെ എസ് എഫ് ഹെൽപ്പ് & ഡ്രിംങ് ഈ വർഷം സെപ്റ്റംബറിൽ അവസാനിക്കുന്നതാണ്.പരിപാടികൾക്ക് കാസിം പാടത്തകായിൽ, മണികുട്ടൻ, മൊയ്തീൻ പയ്യോളി, മൂസകുട്ടി ഹാജി, ഹുസൈൻ വയനാട്, ദിനേശ് പള്ളിയാലിൽ നേതൃത്വം നൽകി.

Leave A Comment