നെടുമങ്ങാട് തൊളിക്കോട് പുളിമൂട് സ്വദേശിയായ അബ്ദുൽ സലാമിന് സ്വന്തമായ കിടപ്പാടം ജപ്തി ഭീഷണിയെ തുടർന്ന് നഷ്ടപ്പെടുകയും, വാർദ്ധക്യത്തിലെ മാതാവിനൊപ്പം വീട് വിട്ടിറങ്ങേണ്ടി വരുന്ന അതീവ ദയനീയ സാഹചര്യമാണ് ഉണ്ടായിരുന്നത്.വർഷങ്ങളായി എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചിരുന്ന അബ്ദുൽ സലാം, കോവിഡ് മഹാമാരിക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിന്റെ ഫലമായാണ് അദ്ദേഹത്തിന്റെ ഭവനം ജപ്തി നടപടിയിലേക്ക് നീങ്ങിയത്.
ഈ സാഹചര്യത്തിൽ, മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായി എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ, വീടിനെ ജപ്തിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി രണ്ടാംഘട്ട സഹായധനമായി അരലക്ഷം രൂപ വീണ്ടും കൈമാറി മാതൃകയായി.സഹായധനം എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, സീനിയർ വൈസ് ചെയർമാൻ എ. ആർ. ഷാജി, വൈസ് ചെയർമാൻ കോശി അലക്സാണ്ടർ എന്നിവർ ചേർന്ന് കുടുംബത്തിന് കൈമാറി.
മനുഷ്യത്വമാണ് ഏറ്റവും വലിയ സേവനം.പ്രതിസന്ധിയിലായ പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും കൈപിടിച്ച് മുന്നോട്ട് പോകുന്ന എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ സേവന പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ ശക്തമായി തുടരും.
