ഏഴാമത് ഡേയ്റ്റ്സ് പാം ഫെസ്റ്റിവലിനൊരുങ്ങി ബഹ്റൈൻ . ആലി ഫാർമേഴ്സ് മാർക്കറ്റിൽ ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 വരെയാണ് മേള നടക്കുക.മികച്ച ഇനം ഈത്തപ്പഴങ്ങളുടെ വിപുലമായ ശേഖരം മേളയിൽ ലഭ്യമാണ്. ബഹ്റൈനിലെ പ്രാദേശിക ഫാമുകളിൽനിന്നുള്ള വൈവിധ്യമാർന്ന ഈത്തപ്പഴങ്ങൾ നേരിട്ട് അറിയാനും രുചിക്കാനും ഇവിടെ അവസരമൊരുക്കുന്നു .രാജ്യത്തെ പരമ്പരാഗത കാർഷിക പൈതൃകത്തെ പ്രദർശിപ്പിക്കുന്നതിനും പ്രാദേശിക കർഷകർക്ക് പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കൂടാതെ, അത്തിപ്പഴം, പപ്പായ, ചെറുനാരങ്ങ, ബദാം തുടങ്ങി തദ്ദേശീയമായി വിളവെടുത്ത വിവിധ സീസണൽ പഴവർഗങ്ങളും ഇവിടെ നിന്ന് സന്ദർശകർക്ക് വാങ്ങാം. എല്ലാദിവസവും രാവിലെ എട്ടുമണി മുതൽ വൈകുന്നേരം അഞ്ചുമണിവരെയാണ് മേള നടക്കുക.
