ഏഴാമത് ഡേയ്റ്റ്സ് പാം ഫെസ്റ്റിവലിനൊരുങ്ങി ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • ഏഴാമത് ഡേയ്റ്റ്സ് പാം ഫെസ്റ്റിവലിനൊരുങ്ങി ബഹ്റൈൻ

ഏഴാമത് ഡേയ്റ്റ്സ് പാം ഫെസ്റ്റിവലിനൊരുങ്ങി ബഹ്റൈൻ


ഏഴാമത് ഡേയ്റ്റ്സ് പാം ഫെസ്റ്റിവലിനൊരുങ്ങി ബഹ്റൈൻ . ആലി ഫാർമേഴ്സ് മാർക്കറ്റിൽ ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 വരെയാണ് മേള നടക്കുക.മി​ക​ച്ച ഇ​നം ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. ബഹ്‌റൈനിലെ പ്രാ​ദേ​ശി​ക ഫാ​മു​ക​ളി​ൽ​നി​ന്നു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ഈ​ത്ത​പ്പ​ഴങ്ങ​ൾ നേ​രി​ട്ട് അ​റി​യാ​നും രു​ചി​ക്കാ​നും ഇവിടെ അ​വ​സ​ര​മൊ​രു​ക്കുന്നു .രാജ്യത്തെ പ​ര​മ്പ​രാ​ഗ​ത കാ​ർ​ഷി​ക പൈ​തൃ​ക​ത്തെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കൂടാതെ, അത്തിപ്പഴം, പപ്പായ, ചെറുനാരങ്ങ, ബദാം തുടങ്ങി തദ്ദേശീയമായി വിളവെടുത്ത വിവിധ സീസണൽ പഴവർഗങ്ങളും ഇവിടെ നിന്ന് സന്ദർശകർക്ക് വാങ്ങാം. എല്ലാദിവസവും രാവിലെ എട്ടുമണി മുതൽ വൈകുന്നേരം അഞ്ചുമണിവരെയാണ് മേള നടക്കുക.

Leave A Comment