ഏഴാമത് ബഹ്റൈൻ ഈന്തപ്പഴ മേള ശ്രദ്ധേയമായി

ഏഴാമത് ബഹ്റൈൻ ഈന്തപ്പഴ മേള ശ്രദ്ധേയമായി


രാജ്യത്തിന്‍റെ പൈതൃകവും സംസ്കാരവും സമന്വയിക്കുന്ന വേദിയായി ഏഴാമത് ബഹ്റൈൻ ഈന്തപ്പഴ മേള.ഇന്ന് അവസാനിച്ച മേളയിൽ, ബഹ്‌റൈന്റെ ഈന്തപ്പഴ വിളവെടുപ്പ് നേരിട്ട് കാണാനും തദ്ദേശീയ ഉൽപ്പന്നങ്ങൾ വാങ്ങാനും സന്ദർശകർക്ക് അവസരം ഒരുക്കിയിരുന്നു.രാജ്യത്തെ കാർഷിക മേഖലയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രിക്കൽചറൽ ഡെവലപ്‌മെന്റിന്റെ കൺസൾറ്റേറ്റീവ് കൗൺസിൽ ചെയർപേഴ്സണും രാജാവിന്റെ പത്നിയുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നിർദ്ദേശപ്രകാരമാണ് മേള സംഘടിപ്പിച്ചത് .തദ്ദേശീയമായ പൈതൃകം വിളിച്ചോതുന്ന ബാസ്‌കറ്റ് നിർമ്മാണം, മൺപാത്ര നിർമ്മാണം തുടങ്ങിയ പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദർശനവും മേളയുടെ പ്രധാന ആകർഷണമായിരുന്നു.പ്രാദേശിക കർഷകരുടെയും കരകൗശല വിദഗ്ധരുടെയും സംരംഭകരുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച മേളയിൽ നൂറിലധികം ഈന്തപ്പഴ ഇനങ്ങൾ, ഈന്തപ്പനയോലകൾ കൊണ്ടുണ്ടാക്കിയ കയറുകൾ, ഫർണിച്ചറുകൾ, മീൻപിടിത്ത ഉപകരണങ്ങൾ എന്നിവയും പ്രശസ്തമായ മൺപാത്രങ്ങളും മേളയിൽ സന്ദർശകർക്കായി ലഭ്യമാക്കിയിരുന്നു.മേളയിൽ ഉടനീളം പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത് എന്നും അധികൃതർ വ്യക്തമാക്കി.

Leave A Comment