ബഹ്‌റൈൻ ഷീൽഡ്’ സംയുക്ത സൈനികാഭ്യാസ പ്രകടനം വീക്ഷിച്ച് ശൈഖ് ഹംദാൻ:ജി.സി.സി. രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ കൂട്ടായ പ്രവർത്തനം വേണമെന്നും ശൈഖ് ഹംദാൻ:

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ഷീൽഡ്’ സംയുക്ത സൈനികാഭ്യാസ പ്രകടനം വീക്ഷിച്ച് ശൈഖ് ഹംദാൻ:ജി.സി.സി. രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ കൂട്ടായ പ്രവർത്തനം വേണമെന്നും ശൈഖ് ഹംദാൻ:

ബഹ്‌റൈൻ ഷീൽഡ്’ സംയുക്ത സൈനികാഭ്യാസ പ്രകടനം വീക്ഷിച്ച് ശൈഖ് ഹംദാൻ:ജി.സി.സി. രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ കൂട്ടായ പ്രവർത്തനം വേണമെന്നും ശൈഖ് ഹംദാൻ:


ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മനാമയിൽ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ബഹ്‌റൈൻ ഷീൽഡ്’ സംയുക്ത സൈനികാഭ്യാസ പ്രകടനവും അദ്ദേഹം വീക്ഷിച്ചു.ജി.സി.സി. രാജ്യങ്ങളിലെ സൈനിക വിഭാഗങ്ങളും പെനിൻസുല ഷീൽഡ് ഫോഴ്‌സ് അംഗങ്ങളും മുഹമ്മദ് ബിൻ സായിദ് സ്‌ക്വാഡും സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുത്തു. ജി.സി.സി. രാജ്യങ്ങളുടെ സായുധ സേനകൾ തമ്മിലുള്ള സൈനിക സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുക, പോരാട്ട വീര്യവും പ്രതിരോധ ശേഷിയും വർധിപ്പിക്കുക എന്നിവയാണ് അഭ്യാസത്തിന്റെ ലക്ഷ്യം.യു.എ.ഇ. സായുധ സേനയുടെ കിങ് ഹമദ് ബ്രിഗേഡും അഭ്യാസപ്രകടനത്തിൽ സജീവമായി പങ്കെടുത്തു. ജി.സി.സി. രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കും സുരക്ഷയ്ക്കും യു.എ.ഇ. നൽകുന്ന പിന്തുണയെ ബഹ്‌റൈൻ രാജാവ് പ്രശംസിച്ചു.യു.എ.ഇയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രാദേശിക സംഭവവികാസങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ജി.സി.സി. രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ കൂട്ടായ പ്രവർത്തനങ്ങളുടെ പ്രാധാന്യം ശൈഖ് ഹംദാൻ വിശദമാക്കി.

Leave A Comment