നൃത്തരംഗം ഷൂട്ട് ചെയ്യുന്നതിനിടെ അപകടം; നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരുക്ക്

  • Home-FINAL
  • Kerala
  • നൃത്തരംഗം ഷൂട്ട് ചെയ്യുന്നതിനിടെ അപകടം; നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരുക്ക്

നൃത്തരംഗം ഷൂട്ട് ചെയ്യുന്നതിനിടെ അപകടം; നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരുക്ക്


ഹൈദരാബാദ്‌: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കഠിനമായ നൃത്ത-ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരം വീഴുകയായിരുന്നു. അപകടത്തിൽ ഇടുപ്പെല്ലിനാണ് സാരമായി പരുക്കേറ്റതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

അപകടത്തിന് പിന്നാലെ താരത്തെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പ്രഫഷണൽ അത്‌ലറ്റുകൾക്ക് സാധാരണയായി ഉണ്ടാകാറുള്ള തരത്തിലുള്ള പരുക്കാണിതെന്നും, പൂർണ സൗഖ്യത്തിനായി ആറ് ആഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിജയ് ദേവരകൊണ്ട നായകനാകുന്ന ‘രണബാലി’, നവാഗതനായ രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ‘മൈസ’ എന്നീ സിനിമകളുടെ സെറ്റിൽ ഏതിലാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. പരുക്കിൽ നിന്നും പൂർണമായി മുക്തയായ ശേഷമേ രശ്മിക അഭിനയത്തിലേക്ക് മടങ്ങിയെത്തൂ. സംഭവത്തിൽ താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave A Comment